കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മര്‍ദ്ദനമേറ്റ 5വയസ്സുകാരന് മസ്തിഷ്‌ക മരണംസംഭവിച്ചു

  • By Aswathi
Google Oneindia Malayalam News

Crime
കുമളി: രണ്ടാനമ്മയുടെയും പിതാവിന്റെയും ക്രുരമര്‍ദ്ദനത്തിനിരയായി കട്ടപ്പന സ്വകാര്യശുപത്രിയില്‍ കഴിയുന്ന അഞ്ച് വയസ്സുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വധശ്രമത്തിന് രണ്ടാനമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദേഹമാസകലം മുറിവുകളും പൊള്ളലേറ്റ പാടുകളുമായി തിങ്കളാഴ്ചയാണ് ഷെഫീഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പോലീസ് കസ്റ്റഡിയിലെടുത്ത പിതാവ് ഷെറീഫും രണ്ടാനമ്മ അലീഷയും കുറ്റം സമ്മതിച്ചു. രണ്ടാഴ്ച മുമ്പ് ദേഹോപദ്രവത്തിനിടയില്‍ കുട്ടിയുടെ കാലൊടിഞ്ഞിരുന്നു. ഇതിനു ശേഷം എഴുന്നേറ്റ് നടക്കാന്‍ കുടെ കഴിയാത്ത കുട്ടി കക്കൂസില്‍ പോവാന്‍ സഹായം ചോദിച്ചപ്പോള്‍ ഇരുവരും തയ്യാറായില്ല. ഇതേതുടര്‍ന്ന് കുട്ടി വീടുനുള്ളില്‍ മലമൂത്രവിസര്‍ജനം നടത്തിയതിനാണ് വീണ്ടും അതിക്രൂരമായി മര്‍ദ്ദിച്ചത്. ഇതോടെ ബോധരഹിതനായ കുട്ടിയെ ആദ്യമൊന്നും ആശുപത്രിയിലെത്തിക്കാനും മാതാപിതാക്കള്‍ തയ്യാറായില്ല.

തിങ്കളാഴ്ച ഒരു സുഹൃത്തിന്റെ സഹായത്തോടെ വീണുപരിക്കേറ്റതാണെന്ന് പറഞ്ഞ് ഷെറീഫ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയില്‍ തന്നെ കുട്ടി ക്രൂരപീഡനത്തിനിരയായിട്ടുണ്ടെന്ന് മനസ്സിലാക്കിയതോടെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഇടപെടുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.

ഷെറീഫിന്റെ ആദ്യ ഭാര്യയിലുണ്ടായ രണ്ടു മക്കളില്‍ ഇളയവനാണ് ഷെഫീഖ്. ആദ്യ ഭാര്യയുടെ തിരോധാനത്തിനുപിന്നിലും ദുരൂഹത നിറഞ്ഞിരിക്കുന്നു. ബന്ധം പിരിഞ്ഞുപോയെന്നും മണര്‍ക്കാട്ടെ ഒരു വീട്ടില്‍ ജീവിച്ചിരിപ്പുണ്ടെന്നും പൊലീസിനോട് ഷെറീഫ് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയെങ്കിലും അങ്ങനൊരു സ്ത്രീയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

സംഭവം കേരളത്തിന് അപമാനമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. കുട്ടിയുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

English summary
In Kumali five-year-old boy was brutally beaten up and inflicted injuries allegedly by his father and stepmother, who were taken into custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X