കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ വീണ്ടും ഭക്ഷ്യവിഷബാധ, ചപ്ര മരണം 27

  • By Meera Balan
Google Oneindia Malayalam News

പട്‌ന: ബിഹാറില്‍ വീണ്ടും ഭക്ഷ്യ വിഷബാധ. നവോദയ മധുപനിയിലെ നവറ്റോലിയ മിഡില്‍ സ്‌കൂളില്‍ ആണ് ഉച്ച ഭക്ഷണത്തിലൂടെ കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റത്.50 കുട്ടികളാണ് ഭക്ഷ്യ വിഷബാധയേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടിയത്. കുട്ടികള്‍ക്ക് വിളമ്പിയ ഭക്ഷണത്തില്‍ ചത്ത പല്ലിയുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു.

Food Poison

ഇതിനിടയില്‍ ബിഹാറിലെ സരന്‍ ജില്ലയില്‍ 2013 ജൂലൈ 16 ചൊവ്വാഴ്ച ഭക്ഷ്യവിഷബാധയേറ്റ് മരിച്ചവരുടെ എണ്ണം 22 ആയതായി ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ 27 പേര്‍ മരിച്ചതായി ഗ്രാമീണര്‍ പറഞ്ഞു. കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ ചപ്രയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിന്റെ മുന്നില്‍ തന്നെയാണ് മരിച്ച കുട്ടികളെ സംസ്‌ക്കരിച്ചത്.

സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു. സ്ത്രീകളും പുരുഷന്‍മാരും അലമുറയിട്ട് കരയുകയായിരുന്നു. ഗ്രാമത്തിലേക്കുള്ള റോഡില്‍ പലയിടത്തും ആളുകള്‍ക്ക് പ്രവേശിയ്ക്കാന്‍ കഴിയാത്ത തരത്തില്‍ ഇവര്‍ തടസ്സങ്ങള്‍ തീര്‍ത്തിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കും ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് സംഭവ സ്ഥലത്ത് എത്താന്‍ കഴിഞ്ഞത്. ഹൃദയഭേദകമായ കാഴ്ചയായിരുന്നു ധര്‍മ്മഷതി ഗണ്ഡമന്‍ ഗ്രാമത്തില്‍.

മരിച്ച കുട്ടികളെല്ലാം തന്നെ 10 വയസ്സിന് താഴെയുള്ളവരായിരുന്നു. ഒരു കൊച്ചു ഗ്രാമത്തെ ആകെ കണ്ണുനീരിലാഴ്ത്തിയ ദുരന്തമായിരുന്നു അത്. മരിച്ച കുട്ടികള്‍ എല്ലാം തന്നെ ഗ്രാമീണര്‍ക്ക് പരിചയക്കാര്‍. സ്‌കൂളിലെ ഒഴിഞ്ഞ ക്ളാസ് മുറികളും ചിന്നി ചിതറിയ പുസ്തകങ്ങളും ബാഗുകളും, ഇനിയൊരിക്കലും സ്‌കൂള്‍ മുറ്റത്തേക്ക് അവര്‍ തിരിച്ച് വരില്ലെന്ന സത്യവും നാട്ടുകാരെ ദുഖത്തിലാഴ്ത്തി.

ഇതിനിടില്‍ സ്‌കൂള്‍ പ്രധാന അധ്യാപിക ഒളിവില്‍ പോയതായാണ് വിവരം. ഇവരുടെ ഭര്‍ത്താവാണ് ഉച്ചഭക്ഷണത്തിനുള്ള സാധനങ്ങള്‍ സ്‌കൂളില്‍ എത്തിച്ചത്. ഭക്ഷണത്തിന് രുചി വ്യത്യാസം അനുഭവപ്പെട്ടപ്പോള്‍ കുട്ടികള്‍ പരാതി പറഞ്ഞെങ്കിലും ഭക്ഷണം മുഴുവനും കഴിയ്ക്കാന്‍ പ്രധാന അധ്യാപിക നിര്‍ബന്ധിയ്ക്കുകയായിരുന്നു. ഇതിനിടയില്‍ വയറുവേദന അനുഭവപ്പെട്ട വിദ്യാര്‍ത്ഥികളെ വീട്ടിലേക്ക് പറഞ്ഞുവിട്ടു.യാത്രയ്ക്കിടയില്‍ പലരും കുഴഞ്ഞ് വീണു. ആശുപത്രിയില്‍ കഴിയുന്ന കുട്ടികളില്‍ ചിലരുടെ നില ഗുരുതരമാണ്. കര്‍ശനമായ നടപടികള്‍ കുറ്റക്കാര്‍ക്കെതിരെ എടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സ്ഥലത്ത് ഇന്നലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ബന്ദ് ആചരിച്ചു.

English summary
The midday meal tragedy worsened on Wednesday with fatalities rising to 27 and suspicion mounting that the last meal eaten by the children may have been accidentally contaminated or, as Bihar's education minister claimed, deliberately poisoned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X