കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറില്‍ ഭക്ഷ്യവിഷബാധ അട്ടിമറിയോ

  • By Meera Balan
Google Oneindia Malayalam News

പട്‌ന: ബിഹാറിലെ ചപ്രയില്‍ സ്‌കൂളിലെ ഉച്ചഭക്ഷണം കഴിച്ച് കുട്ടികള്‍ മരിയക്കാനിടയായതിന് പിന്നില്‍ അട്ടിമറി നടന്നതായി സംശയം. ഭക്ഷ്യ വിഷബാധയല്ല കുട്ടികളുടെ മരണ കാരണം. ഭക്ഷണത്തിലോ അത് പാകം ചെയ്യാന്‍ ഉപയോഗിച്ച എണ്ണയിലോ കീടനാശിനി കലര്‍ന്നിരുന്നതാണ് മരണത്തിനിടയാക്കിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വിശദമായി പറയുന്നത്.ഭക്ഷ്യവിഷബാധയല്ല ഏറ്റതെന്നും ഭക്ഷണത്തില്‍ വിഷാംശം കലര്‍ന്നതാണ് മരണത്തിനിടയാക്കിയതെന്നും വിദ്യാഭ്യാസ പ്രിന്‍സിപ്പള്‍ സെക്രട്ടറി അമര്‍ജിത്ത് സിന്‍ഹ പറഞ്ഞു. നെല്ലിനും ഗോതന്പിനും തളിയ്ക്കുന്ന കീടനാശിനിയാണ് ഭക്ഷണത്തില്‍ കലര്‍ന്നതെന്നാണ് സംശയം സംഭവത്തെക്കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ സാധിയ്ക്കുകയുള്ളൂ.

Food,Poison

ജൂലൈ 16 ചൊവ്വാഴ്ചയാണ് ഗണ്ഡമല്‍ ഗ്രാമത്തില ധര്‍മ്മസതി പ്രൈമറി സ്‌കൂളില്‍ ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ അവശനിലയിലായത്. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 22 കുട്ടികള്‍ സംഭവത്തില്‍ മരിച്ചു. ഒട്ടേറെ കുട്ടികള്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്. സംഭവത്തിന് പിന്നില്‍ അട്ടിമറിയുണ്ടെന്ന് അന്ന് മുതല്‍ക്കേ ആരോപണം ഉയര്‍ന്നിരുന്നു.

സ്‌കൂളിലെ പ്രധാന അധ്യാപികയുടെ ഭര്‍ത്താവാണ് ഭക്ഷണസാധനങ്ങള്‍ എത്തിച്ചത്. കുട്ടികളെ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുകയായിരുന്നു. ഈ സംഭവത്തിന് തൊട്ടു പിന്നാലെ ഒരു സ്‌കൂളിലും അങ്കന്‍വാടിയിലും സമാന സംഭവം ആവര്‍ത്തിക്കുക്കയുണ്ടായി.

ഏറെ രാഷ്ട്രീയ മാറ്റങ്ങള്‍ക്കാണ് ബിഹാര്‍ അടുത്തിടെ സാക്ഷ്യം വഹിച്ചത്. ഗയ സ്‌ഫോടനം മുതല്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിത് വരെയുള്ള സംഭവങ്ങള്‍ നിതീഷ് കുമാറിനെ ഭരണത്തില്‍ നിന്ന് ഒഴിവാക്കാനുള്ള തന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്. ബിഹാറിലെ പല സ്‌കൂളുകളിലും ഭക്ഷണം പാകം ചെയ്യാനുള്ള അടുക്കളയോ നല്ല ഭക്ഷണ സാധനങ്ങലോ ഇല്ലാത്ത അവസ്ഥ നില നില്‍ക്കുന്നുണ്ട്.

English summary
The 22 children who died on July 16 after eating their mid-day meal had consumed insecticide that was either in the food or cooking oil, post-mortem reports have said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X