കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റംബാന്‍വെടിവയ്പ്പ്,അമര്‍നാഥ് യാത്രതടസ്സപ്പെടുന്നു?

  • By Meera Balan
Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ റംബാന്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അക്രമസംഭവങ്ങളെത്തുടര്‍ന്ന് അമര്‍നാഥിലേക്കുള്ള തീര്‍ത്ഥാടനം നിര്‍ത്തിവച്ചു. പുതുതായി ഒരു തീര്‍ത്ഥാടകരേയും അമര്‍നാഥിലേക്ക് കടത്തി വിടുന്നില്ല. സുരക്ഷ കണക്കിലെടുത്താണ് ഈ നടപടി. റംബാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷാവസ്ഥ നില നില്‍ക്കുന്നു. ശ്രീനഗറിലും മറ്റു പ്രദേശങ്ങളിലുമായി കേന്ദ്ര പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. ശ്രീനഗര്‍-ജമ്മു ദേശീയ പാത താല്‍ക്കാലികമായി അടച്ചിട്ടു.പാതയിലെ ഗതാഗതം ഇത് വരെ പുനസ്ഥാപിച്ചിട്ടില്ല.

Ramban, Police

ജൂലൈ 18 വ്യാഴാഴ്ച റംബാനില്‍ ബിഎസ് എഫ് ക്യാന്പ് ആക്രമിച്ച ജനക്കൂട്ടത്തെ പിരിച്ച് വിടാന്‍ പൊലീസ് നടത്തിയ വെടിവയ്പ്പിലാണ് നാല് പേര്‍ കൊല്ലപ്പെടുകയും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ഒട്ടേറെപ്പേര്‍ക്ക് പരുക്ക് ഏല്‍ക്കുകയും ചെയ്തത്. സംഭവത്തെത്തുടര്‍ന്നാണ് റംബാനില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. ചില പ്രധാന പട്ടണങ്ങളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഈ പശ്ചാത്തലത്തിലാണ് അമര്‍നാഥ് യാത്ര സുരക്ഷിതമല്ലെന്ന് കാട്ടി തീര്‍ത്ഥാടകരെ ഒഴിവാക്കുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ജമ്മു മേഖല ഐജി രാജേഷ് കുമാര്‍ പറഞ്ഞു. ഇന്ത്യക്കെതിരായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രതിഷേധക്കാര്‍ ഭദേര്‍വ, ബനിഹാല്‍, താത്രി, ഗൂള്‍, ദോഡ എന്നിവിടങ്ങളില്‍ എത്തിയിരുന്നെന്നും പൊലീസ് പറഞ്ഞു.

റംബാന്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്ത്ര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ഉത്തരവിട്ടു. നിര്‍മ്മാണത്തിലിരിയ്ക്കുന്ന റെയില്‍വേ പദ്ധതിയ്ക്ക് കാവല്‍ നിന്ന ബിഎസ് എഫ് ജവാന്‍മാര്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാവിനെ ചോദ്യം ചെയ്തതാണ് വെടിവയ്പ്പിലേക്ക് വഴിതെളിച്ചത്. യുവാവിനെ ജവാന്‍മാര്‍ മര്‍ദിച്ചതായി ആരോപണം ഉണ്ട്.

സ്ഥലത്തെ മദ്രസയിലെ മൗലവി ഇതിനെ അപലപിയ്ക്കുകയും മറ്റും ചെയ്തതോടെ ജനങ്ങള്‍ സംഘടിയ്ക്കുകയായിരുന്നുവെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി സജ്ജത് കിച്ച്‌ലു പറഞ്ഞു. ആക്രമങ്ങള്‍ നടക്കാവുള്ള സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

English summary
The killings in Gool area of Ramban district, around 200 km from Jammu city, also cast a shadow over the Amarnath Yatra, which was suspended amid the threat of protests.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X