അനില്‍ അംബാനിയും ഭാര്യയും കോടതി കയറും?
ദില്ലി: ടുജി സ്‌പെക്ട്രം അഴിമതിക്കേസില്‍ അനില്‍ ധീരുഭായി അംബാനി( എഡിഎ) ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയും ഭാര്യ ടീന അംബാനിയും ഉള്‍പ്പെടെ 13 പേരെ സാക്ഷികളാക്കണമെന്ന് ദില്ലി കോടതി. സ്‌പെക്ട്രം ഇടപാടില്‍ ഉള്‍പ്പെട്ടിരിയ്ക്കുന്ന സ്വാന്‍ എന്ന കമ്പനിയില്‍ 990 കോടി രൂപയുടെ നിക്ഷേപം അനില്‍ അംബാനിയ്ക്കും ഭാര്യയ്ക്കും ഉണ്ടെന്ന ആരോപണത്തെത്തുടര്‍ന്നാണ് ഇവരെ സാക്ഷികളാക്കാന്‍ തീരുമാനിച്ചത്.

കേസ് അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥരാണ് കേസില്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കുന്നതിന് അംബാനി ഉള്‍പ്പടെ 13 പേരെ വിസ്തരിയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. അനുവദനീയമായതിനെക്കാള്‍ കൂടുതല്‍ സ്‌പെക്ട്രം സ്വന്തമക്കാന്‍ റിലയന്‍സ് ടെലികോം ലിമിറ്റഡ് സ്വാന്‍ ടെലികോമിനെ മറയാക്കി എന്നാണ് സിബിഐ ആരോപിയ്ക്കുന്നത്. എഡിഎ യിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥന്‍മാരായ ഗൗതം ദോഷി, സുരേന്ദ്ര പിപാര, ഹരിനായര്‍, സ്വാന്‍ ടെലികോം പ്രൊമോട്ടര്‍മാരായ ഷാഹിദ് ബല്‍വ, വിനോദ് ഗോയെങ്ക എന്നിവരും കേസില്‍ പ്രതികളാണ്.
കമ്പനി മറ്റ് സ്ഥാപനങ്ങളില്‍ നടത്തിയ നിക്ഷേപങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അനില്‍ അംബാനിയ്ക്കും ഭാര്യയ്ക്കും അറിയാമെന്ന് പബ്ളിക്ക് പ്രോസിക്യൂട്ടര്‍ എല്‍ എല്‍ ലളിത് പറഞ്ഞു. സ്‌പെക്ട്രം ഇടപാട് നടന്ന സമയങ്ങളില്‍ എല്ലാം അംബാനിയുടെ ഭാര്യ ടീന അംബാനിയാണ് കന്പനിയെ പ്രതിനിധീകരിച്ച് യോഗങ്ങളില്‍ പങ്കെടുത്തത്.












Click it and Unblock the Notifications