ബാഗംലൂര്‍, പോഷകാഹാരക്കുറവ് 5വയസ്സുകാരി മരിച്ചു
ബാംഗ്ലൂര്‍: ഐടി നഗരമായ ബാഗ്ലൂരില്‍ പോഷകാഹാരക്കുറവ് മൂലം അഞ്ച് വയസ്സുകാരി മരിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി പെണ്‍കുട്ടിയ്ക്ക് പോഷകാഹാരക്കുറവ് ഉള്ളതായി അങ്കണവാടി രേഖകളില്‍ പറയുന്നു. അഞ്ച് വയസ്സുകാരിയായ മേഘലയുടെ ഭാരം വെറും 12 കിലോഗ്രാം മാത്രമാണ്. കുട്ടിയുടെ അമ്മ അന്ധയാണ്, തെരുവുകളില്‍ ഭിക്ഷയെടുത്താണ് ഇവര്‍ ജീവിയ്ക്കുന്നത്. ബാംഗ്ലൂര്‍ പോലൊരു നഗരത്തില്‍ പോഷകാഹാരക്കുറവ് മൂലം കുട്ടികള്‍ മരിയ്ക്കുന്നു എന്നത് അവിശ്വസനീയമായ കാര്യമാണ്.

രോഗപ്രതിരോധ ശഷി കുറയുകയും പിന്നീട് മേഘലയ്ക്ക് ന്യുമോണിയ ബാധിയ്ക്കുകയും ചെയ്തു. മേഘലയും അമ്മ മുരുഗമ്മയും സഹോദരിയും അടങ്ങുന്ന ഈ ദരിദ്രകുടുംബം എന്നാല്‍ സര്‍ക്കാരിന്റെ കണക്കില്‍ ദാരിദ്യരേഖയ്ക്ക് മുകളിലാണ്. അതിനാല്‍ തന്നെ ഈ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് ലഭിയ്ക്കുന്ന ആനുകൂല്യങ്ങള്‍ ഒന്നും തന്നെ മേഘനയ്ക്ക് ലഭിച്ചിട്ടില്ല.
സംഭവം ഞെട്ടിയ്ക്കുന്നതാണെന്നും സ്ത്രീകളുയേയും കുട്ടികളുടേയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏറ്റവും താഴേക്കിടയില്‍ നിന്ന് തന്നെ ആരംഭിയ്ക്കുമെന്നും കര്‍ണാടക ആരോഗ്യമന്ത്രി യു ടി ഖാദര്‍ പറഞ്ഞു. എന്നാല്‍ ഇത് ഒറ്റപെട്ട സംഭവമല്ലെന്നും റോഷന്‍ നഗര്‍ അങ്കണ്‍വാടിയില്‍ മാത്രം 17 മുതല്‍ 30 വരെ കുട്ടികള്‍ കടുത്ത പോഷകാഹാരക്കുറവ് അനുഭവിയ്ക്കുന്നുണ്ടെന്നും സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു. രാജ്യത്ത് വലിയൊരു ശതമാനം കുട്ടികളും പോഷകാഹാരക്കുറവ് അനുഭവിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications