കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വവര്‍ഗപ്രേമവും പോണ്‍സൈറ്റും വരെ എത്തിയ വിധികള്‍

  • By Meera Balan
Google Oneindia Malayalam News

ലോകത്തെ ശക്തമായ ജനാധിപ്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയുടെ ജനാധിപത്യത്തിന്റെ നട്ടെല്ലാണ് പരമോന്നത നീതിപീഠമായ സുപ്രീം കോടതി. സുപ്രീം കോടിയുടെ വിധി ന്യയങ്ങള്‍ പലതും ഇന്ത്യന്‍ സമൂഹത്തെ മാറ്റി മറിച്ചിട്ടുണ്ട്. അതു പൊലെ വിമര്‍ശനങ്ങള്‍ക്ക് പാത്രമാകേണ്ടി വന്ന ഒട്ടേറെ വിധി ന്യായങ്ങളും സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗം അഞ്ച് , ചാപ്ടര്‍ നാല് എന്നിവയുടെ അടിസ്ഥാനത്തില്‍ രൂപം കൊണ്ടാതാണ് പരമോന്നത നീതി പീഠമായ സുപ്രീം കോടതി. 1950 ജനുവരി 28നാണ് സുപ്രീം കോടതി സ്ഥാപിതമാകുന്നത്. ഇത് വരെ 24,000 ല്‍ അധികം കോസുകളില്‍ സുപ്രീം കോടതി വിധി പറഞ്ഞിട്ടുണ്ട് എന്നാണ് കണക്ക്. സാധാരണ രീതിയില്‍ ഹൈക്കോടതി വിധികള്‍ക്കെതിരെയുള്ള അപ്പീലുകളാണ് സുപ്രീം കോടതി പരിഗണിയ്ക്കുന്നത്.

പക്ഷേ ഇത് കൂടാതെ സുപ്രധാന കേസുകളില്‍ സുപ്രീം കോടതിയില്‍ നേരിട്ട് അപ്പീല്‍ നല്‍കാം. ഇന്ത്യയില്‍ പലമാറ്റങ്ങളും സൃഷ്ടിച്ച ഹൈക്കോടതി വിധിന്യായങ്ങളും സുപ്രീംകോടതി വിധി ന്യയങ്ങളും ഉണ്ടായിട്ടുണ്ട്

സ്വവര്‍ഗാനുരാഗം

സ്വവര്‍ഗാനുരാഗം

പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗാനുരാഗത്തെ ക്രിമിനല്‍ കുറ്റമായി കാണാന്‍ കഴിയില്ലെന്ന് 2009 ജൂലൈ 2 ന് സുപ്രീം കോടതി വിലയിരുത്തി. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിച്ചു.

വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധം

വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധം

വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധത്തെ വിവാഹമായി കണക്കാക്കമെന്ന മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പരസ്പര സമ്മതതോടയുള്ള വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധത്തെ വിവാഹമായി അംഗീകരിയക്കാന്‍ കഴിയില്ലെന്നതാണ് സുപ്രീം കോടതിയുടെ വിലയിരുത്തല്‍

ഗാര്‍ഹിക പീഡനം

ഗാര്‍ഹിക പീഡനം

സ്ത്രീധന പീഡനം മാത്രമണ് ഗര്‍ഹിക പീഡനങ്ങളുടെ പരിധിയില്‍ ആദ്യം ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍ 2005 ല്‍ ശാരീരിക പീഡനം, അനാശാസ്യത്തിന് പ്രേരിപ്പിക്കല്‍, എന്നിവയൊക്കെ ഗാര്‍ഹിക പീഡന നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി. ഗാര്‍ഹിക പീഡനത്തില്‍ ഭര്‍ത്താവ് മാത്രമാണ് കുറ്റക്കാരനെങ്കില്‍ അയാള്‍ക്കതിരെ പരാതി നല്‍കിയാല്‍ മതിയെന്നും കുടുംബാംഗങ്ങള്‍ക്കെല്ലാവര്‍ക്കും എതിരെ പരാതി നല്‍കേണ്ട ആവശ്യമില്ലെന്നും2013 ഫെബ്രുവരിയില്‍സുപ്രീം കോടതി വ്യക്തമാക്കി

മദ്യപാനത്തിനുള്ള പ്രായം

മദ്യപാനത്തിനുള്ള പ്രായം

മദ്യപിയ്ക്കാനുള്ള നിയമപരമായ പ്രായ പരിധി 18 വയസ്സാണ്. എന്നാല്‍ മുംബൈയിലും ദില്ലിയിയും 25 വയസ്സിന് ശേഷം മാത്രമേ മദ്യപിയ്ക്കാന്‍ നിയമാനുമതി ഉള്ളൂ

ഭര്‍ത്താവ് ബലാത്സംഗം ചെയ്താല്‍

ഭര്‍ത്താവ് ബലാത്സംഗം ചെയ്താല്‍

ഭാര്യയെ ഭര്‍ത്താവ് ബലാത്സംഗം ചെയ്താല്‍ അത് ക്രിമിനല്‍ കുറ്റമായി കണക്കാക്കും

ലിവ്-ഇന്‍ റിലേഷന്‍

ലിവ്-ഇന്‍ റിലേഷന്‍

പ്രായ പൂര്‍ത്തി ആയ പുരുഷനും സ്ത്രീയ്ക്കും മാത്രമേ ലിവ് ഇന്‍ ബന്ധം തുടങ്ങാന്‍ അനുമതിയുള്ളൂ. ഇത്തരം ബന്ധങ്ങളിള്‍ ജനിയ്ക്കുന്ന കുട്ടികള്‍ക്ക് മാതാപിതാക്കളുടെ സ്വത്തിന് അവകാശം ഉണ്ട്. ലിവ് ഇന്‍ റിലേഷനുകളും മറ്റൊരു തരത്തിലുള്ള വിവാഹം തന്നെയാണെന്ന് 2010 ആഗസ്റ്റ് 10 ന് സുപ്രീം കോടതി പറഞ്ഞു.

പോണ്‍ സൈറ്റുകളുടെ നിരോധനം

പോണ്‍ സൈറ്റുകളുടെ നിരോധനം

പോണ്‍ സൈറ്റുകള്‍ ഇന്ത്യയില്‍ നിരോധിയ്ക്കുക എന്ന കേന്ദ്രത്തിന്റെ തീരുമാനം പ്രായോഗിക മല്ലെന്നും അന്താരാഷ്ട്ര പോണ്‍സൈറ്റുകളെ നിരോധിയ്ക്കുക പ്രയാസമാണെന്നും സുപ്രീം കോടതി കേന്ദ്രത്തെ അറിയിച്ചു. അതിനാല്‍ ഒരു മാസത്തിനകം പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിയ്ക്കാനും സുപ്രീം കോടതി ആവശ്യപ്പെട്ടു.

English summary
Indian judicial system is notorious in the world for its sluggishness. Millions of civil and criminal cases are pending at courts of all the levels. Despite the biggest loophole in the system that has not been able to deliver timely justice, the judiciary is one of the pillars of Indian democracy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X