കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണപ്പിരിവിലൂടെ മോവോയിസ്റ്റുകള്‍ നേടുന്നത് 250 കോടി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: അനധികൃത പണപ്പിരിവിലൂടെ മാവോസ്റ്റുകള്‍ പ്രതിവര്‍ഷം 140 മുതല്‍ 250 കോടി രൂപവരെ സമാഹരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഏജന്‍സി നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നിരിക്കുന്നത്.

കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥരില്‍ നിന്നും രാഷ്ട്രീയ നേതാക്കളില്‍ നിന്നുമൊക്കെയാണ് ഇവര്‍ ഈ പണം പേടിപ്പിച്ച് പിരിച്ചെടുക്കുന്നത് എന്നാണ് വിവരം. ഖനി വ്യവസായമാണ് ഇവരുടെ ഏറ്രവും വലിയ വരുമാന സ്രോതസ്സ്. ബീഡി പൊതിയാനുപയോഗിക്കുന്ന ടെണ്ടു ഇലകളുടെ വില്‍പനയും മോവോയിസ്റ്റുകള്‍ക്ക് നല്ല വരുമാനം ഉണ്ടാക്കിക്കൊടുക്കുന്നുണ്ടെ്ന്ന് വിലയിരുത്തപ്പെടുന്നു.

അനധികൃത ഖനനമാണ് മാവോയിസ്റ്റുകളുടെ മറ്റൊരു പ്രഥാന വരുമാന മാര്‍ഗ്ഗമെന്ന് ഝാര്‍ഖണ്ഡിലെ ഐജി ആയ എന്‍എല്‍ മീണ പറയുന്നു. അതിനെതിരെ എന്തെങ്ഗിലും നടപടിയെടുക്കുന്നത് ഇഇപ്പോഴത്തെ സാഹചര്യത്തില്‍ അസാധ്യമെന്നും മീണ പറയുന്നു.

മൂന്ന് വര്‍ഷം മുമ്പ് ഇന്റലിജെന്‍സ് ബ്യൂറോ പുറത്തുവിട്ട് റിപ്പോര്‍ട്ട് പ്രകാരം മാവോയിസ്റ്റുകളുടെ വാര്‍ഷിക ബജറ്റ് 1500 കോടി രൂപയാണ്. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഛത്തീസ്ഗഢ് മുന്‍ പോലീസ് മേധാവി പറഞ്ഞു മാവോയിസ്റ്റുകളുടെ വാര്‍ഷി കബജറ്റ് 2000 കോടി രൂപ കടക്കുമെന്ന്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞത് ഇത് 1000 കോടിക്കും 1200 കോടിക്കും ഇടയിലാണെന്ന്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് പരമാധി 250 കോടി രൂപയേ വരൂ എന്നാണ് മാവോയിസ്റ്റ് വേട്ടക്ക് നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്. പല കണക്കുകളും പെരുപ്പിച്ച് കാണിക്കുകയാണെന്നും ആക്ഷേപമുണ്ട്.

ഒരു വര്‍ഷം പിരിച്ചെടുക്കേണ്ട തുക എത്രയെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാവോയിസ്റ്റ്) കേന്ദ്ര സമതി തീരുമാനിക്കും. ഈ തിരുമാനം ഓരോ മേഖലാ നേതൃത്വത്തിനേയും അറിയിക്കും തീരുമാനം പിന്നീട് താഴെ തട്ടിലുമെത്തും. എങ്ങനെ, ആരില്‍ നിന്നൊക്കെ പണം പിരിക്കണം എന്ന കാര്യം മേഖല കമ്മിറ്റികളാണ് തീരുമാനിക്കുന്നതെന്ന് സര്‍ക്കാര്‍ നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ടെന്ന് പറയപ്പെടുന്നു.

മാവോയിസ്റ്റുകള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ സാധാരണ കോണ്‍ട്രാക്ടര്‍മാരില്‍ നിന്ന് അവരുടെ വരുമാനത്തിന്റെ ഏഴ് ശതമാനം ലെവി പിരിക്കുന്നതായാണ് വിവരം. വ്യവസായ മേഖലകളിലും ഖനികളിലും എത്തുമ്പോള്‍ ലെവി 10 ശതമാനം വരെയാകും.

മാവോയിസ്റ്റുകള്‍ക്ക് പണവും മറ്റ് സഹായങ്ങളും എത്തുന്നത് തടയുക എന്നതാണ് അവരെ തകര്‍ക്കാനുള്ള മാര്‍ഗ്ഗം. പക്ഷേ അത് അത്ര എളുപ്പമല്ലെന്നാണ് സര്‍ക്കാരും മറ്റ് ഏജന്‍സികളും വിലയിരുത്തുന്നത്.

English summary
A government-commissioned study concluded this month has told the home ministry that Maoists generate at least Rs. 140 crore annually from extortion rackets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X