കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമനത്തില്‍ അസംതൃപ്തി,മേജര്‍ജനറല്‍ ആത്മഹത്യചെയ്തു

  • By Meera Balan
Google Oneindia Malayalam News

Delhi
ദില്ലി: ആഗ്രഹിച്ച സ്ഥലത്ത് നിയമനം ലഭിയ്ക്കാത്തതില്‍ ദുഖിതനായ മേജര്‍ ജനറല്‍ ആത്മഹത്യ ചെയ്തു. സൗത്ത് വെസ്റ്റ് ദില്ലിയിലെ ദ്വാരകയിലുള്ള വീട്ടിലാണ് മേജറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 2013 ജൂലൈ 19 വെളളിയാഴ്ചയാണ് സംഭവം. രാജ് പാല്‍ സിംഗ് ആണ് ആത്മഹത്യ ചെയ്തത്. അദ്ദേഹത്തെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (ADG)ആയി ചുമതലപ്പെടുത്തിയ ശേഷം നാഷണല്‍ കേഡറ്റ് കോര്‍പ്പ്(എന്‍സിസി) യുടെ ചുമതലക്കാരനായി പട്‌നയിലേക്ക് അയച്ചു.

2011 സെപ്റ്റംബറിലായിരുന്നു ഇത്. അന്ന് മുതല്‍ തന്നെ സ്ഥലംമാറ്റത്തില്‍ അദ്ദേഹത്തിന് നിരാശ ഉണ്ടായിരുന്നു. ഈ വര്‍ഷം ആഗസ്റ്റ് 31 ന് അദ്ദേഹം വിരമിയ്ക്കാനിരിക്കുകയായിരുന്നു. നിയമനത്തില്‍ ഉണ്ടായ നിരാശയാണ് തന്റെ ആതമഹത്യയ്ക്ക് കാരണമെന്ന് അദ്ദേഹം ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.തന്റെ ജോലിയിലും ജോലി സ്ഥലത്തിലും അദ്ദേഹം സംതൃപ്തനായിരുന്നുവോ എന്നതിനെപ്പറ്റിയും അന്വേഷിയ്ക്കും.

ദ്വാരകയിലുള്ള ഫ്ളാറ്റിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സിംഗിന്റെ ഭാര്യയാണ് മൃതദേഹം ആദ്യം കാണുന്നത്. ആത്മഹത്യയ്ക്ക് പിന്നില്‍ മറ്റെന്തെങ്കിലും കാരണം ഉണ്ടോ എന്നതിനെപ്പറ്റി പൊലീസ് സിംഗിന്റെ കുടുംബാംഗങ്ങളോട് അന്വേഷിച്ചു. ദില്ലിയില്‍ അവധിയ്ക്ക് എത്തിയതായിരുന്നു സിംഗ് അടുത്ത ആഴ്ച വീണ്ടും പട്‌നയിലേക്ക് മടങ്ങി പോകേണ്ടതായിരുന്നു.

English summary
Reportedly unhappy with the posting he had been given, a serving major general of the Indian Army committed suicide at his house in southwest Delhi’s Dwarka on Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X