സരിതയുടെ മൊഴിയെടുത്തു; പരസ്യമാക്കരുതെന്ന് കോടതി

കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സരിത പറഞ്ഞതെന്ന് അഡ്വ. ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു. സരിത നിര്‍ണായക വിവരങ്ങള്‍ പറഞ്ഞു. സോളാര്‍ കേസിന്റെ ഗതി മാറിയേക്കാം എന്നും അദ്ദേഹം സൂചന നല്‍കി. കോടതിയോട് രഹസ്യമായി ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന സരിതയുടെ ആവശ്യം അംഗീകരിച്ചാണ് കോടതി സരിയയുടെ മൊഴഇ രേഖപ്പെടുത്തിയത്.
അഡീഷണല്‍ സി ജെ എം കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു സരിത സ്വകാര്യമായി ചില കാര്യങ്ങള്‍ പറയാനുണ്ട് എന്ന് കോടതിയെ അറിയിച്ചത്. സോളാര്‍ തട്ടിപ്പുകേസില്‍ പോലീസിന്റെ കസ്റ്റഡി അപേക്ഷയുമായാണ് സരിത എസ് നായരെയും ബിജു രാധാകൃഷ്ണനെയും കോടതിയില്‍ ഹാജരാക്കിയത്. സരിതയെയും ബിജുവിനെയും കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി.
തുടര്‍ന്ന് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി പ്രതികളോട് ആരായുകയായിരുന്നു. ഇതിന് മറുപടിയായാണ് സ്വകാര്യമായി ചില കാര്യങ്ങള്‍ പറയാനുണ്ട് എന്ന് കോടതിയെ അറിയിച്ചത്. അതിനുശേഷം കോടതിയുടെ അനുമതിയോടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനും സരിതയും അഞ്ചുമിനുട്ടോളം സംസാരിച്ചു.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ഉന്നതരുടെ പേരുകള്‍ സരിത എസ് നായര്‍ ഉടന്‍ വെളിപ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം സരിതയുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ഈ പേരുകളാണോ സരിത ഇന്ന് കോടതിയെ അറിയിച്ചിരിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. സരിതയ്‌ക്കൊപ്പം ബിജു രാധാകൃഷ്ണന്റെ മൊഴിയും കോടതി രേഖപ്പെടുത്തി. തന്റെ ജീവന് ഭീഷണിയുണ്ട് എന്ന് ബിജു കോടതിയില്‍ പറഞ്ഞു. നേരത്തെ സരിതയും സമാനമായ കാര്യം പറഞ്ഞിരുന്നു.












Click it and Unblock the Notifications