കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉച്ചഭക്ഷണ ദുരന്തം: കാരണം കീടനാശിനി തന്നെ

  • By Soorya Chandran
Google Oneindia Malayalam News

പാറ്റ്‌ന: ബീഹാറിലെ ചാപ്രയില്‍ സ്‌കൂളില്‍ നിന്നുള്ള ഉച്ചഭക്ഷണം കഴിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഫോറന്‍സിക് പരിശോധന ഫലം പുറത്തുവന്നു. ഭക്ഷണം ഉണ്ടാക്കിയ എണ്ണയില്‍ കലര്‍ന്ന കീടനാശിനി തന്നെയായിരുന്നു ദുരന്തത്തിന് കാരണെമന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു.

മോണോക്രോറ്റോഫോസ് എന്ന രാസവസ്തുവാണ് ഭക്ഷ്യ എണ്ണയില്‍ കലര്‍ന്നിരുന്നത്. ഇത് ഓര്‍ഗാനോ ഫോസ്‌ഫേറ്റ് കീടനാശിനികളില്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ്. സാധാരണ കീടനാശിനികളില്‍ ഉപയോഗിക്കുന്നതിന്റെ അഞ്ചിരട്ടിയാണ് സ്‌കൂളില്‍ ഭക്ഷണം പാചകം ചെയ്യാന്‍ ഉപയോഗിച്ച എണ്ണയില്‍ ഉണ്ടായിരുന്നതെന്ന് ഫോറന്‍സിക് പരിശോധനാഫലം വ്യക്തമാക്കുന്നു.

Bihar Food Poison

പാറ്റ്‌നയിലെ ഫോറസിക് സയന്‍സ് ലാബിലാണ് പരിശോധന നടത്തിയത്. ദുരന്തം ഉണ്ടായ ദിവസം ബാക്കിയായ ഭക്ഷണത്തിന്റേയും, എണ്ണയുടേയും, പച്ചക്കറികളുടേയും വെള്ളത്തിന്റേയും ഒക്കെ സാമ്പിളുകളാണ് പരിശോധിച്ചത്.

എവിടെ നിന്നാണ് എണ്ണയില്‍ കീടനാശിനി കലര്‍ന്നത് എന്ന കാര്യം പോലീസ് അന്വേഷിച്ച് തുടങ്ങി. ഫോറന്‍സിക് പരിശോധന ഫലം നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ വിദഗ്ധരും പരിശോധിച്ചതായി പോലീസ് അറിയിച്ചു. പക്ഷേ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്ന് പോലീസ് പറഞ്ഞു.

2013 ജൂലായ് 16 നാണ് ചാപ്രയിലെ പ്രൈമറി സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് വിഷബാധയേറ്റത്. ദുരന്തത്തില്‍ 27 കുട്ടികള്‍ മരിച്ചതായാണ് അനൗദ്യോഗിക കണക്കുകള്‍. ഉച്ചഭക്ഷണ ദുരന്തം അട്ടിമറിയാണെന്നും ആരോപണമുണ്ടായിരുന്നു.

English summary
Forensic tests have confirmed presence of poisonous pesticides in the midday meal served to students of a primary school in Chhapra on July 16, leading to the death of at least 27 children.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X