കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍: സര്‍ക്കാറിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

  • By Aswathi
Google Oneindia Malayalam News

Kerala High Court
കൊച്ചി: സോളാര്‍ തട്ടിപ്പു കേസില്‍ സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സര്‍ക്കാര്‍ എന്താണ് മറച്ചുവയ്ക്കുന്നതെന്ന് കോടതി ചോദിച്ചു. സരിതയില്‍ നിന്ന് മൊഴിയെടുക്കാന്‍ അവസരം നല്‍കാത്തത് സംശയമുണ്ടാക്കുന്നെന്നും കോടതിയുടെ പ്രതിഛായ മോശമാക്കാനുള്ള ശ്രമാണ് അന്വേഷണ സംഘത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്നും കോടതി പറഞ്ഞു.

ശാലുമേനോന്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം. പൊലീസിന്റെ നടപടി നാണക്കേട് ഉണ്ടാക്കുന്നതാണെന്നും വേണ്ടി വന്നാല്‍ അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന എഡജിപി ഹേമചന്ദ്രനെ നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം തേടുമെന്നും കോടതി വ്യക്തമാക്കി.

തട്ടിപ്പു പണം കണ്ടെത്താന്‍ എന്ത് നടപടി സ്വീകരിച്ചെന്നും എംകെ കുരുവിളയുടെ പരാതിയില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിച്ചിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ നിലവിലുണ്ടെന്നും എങ്ങനെയാണ് കേസുകള്‍ ക്രോഡീകരിച്ച് അന്വേഷണം നടത്തുന്നതെന്നും കോടതി തിരക്കി.

അതേ സമയം, സോളാര്‍ വിവാദത്തില്‍ മന്ത്രിമാരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് ഭയാന്നാണ് സരിതയെ കോടതിയില്‍ ഹാജരാക്കാന്‍ പോലും സര്‍ക്കാര്‍ ഭയക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. സരിത നല്‍കിയ മൊഴിയില്‍ സംസ്ഥാന, കേന്ദ്രമന്ത്രിമാരുടെ പേരുകള്‍ ഉണ്ടെന്നും ഈ രഹസ്യം പുറത്ത് വരാതിരിക്കാന്‍ വേണ്ടിയാണ് കോടതിയില്‍ ഹാജരാക്കാന്‍ മടിക്കുന്നതെന്നും വിഎസ് കുറ്റപ്പെടുത്തി

English summary
The Kerala High Court harshly criticized the government in the solar panel fraud case. The court asked the government whether they are hiding anything in the case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X