കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അല്‍ ക്വയ്ദ നേതാവിന്റെ കവിത ഇനി പഠിപ്പിക്കേണ്ട'

  • By Aswathi
Google Oneindia Malayalam News

Calicut University
കോഴിക്കോട്: അല്‍ ക്വയ്ദയുമായുള്ള ബന്ധത്തിന്റെ പേരില്‍ ഗ്വാണ്ടനാമോ ജയിലില്‍ കഴിഞ്ഞ ഭീകരവാദി ഇബ്രാഹിം സുലൈമാന്‍ അല്‍ റുബായിഷിന്റെ കവിത ഇനി പഠിപ്പിക്കേണ്ടെന്ന് കാലിക്കറ്റ് സര്‍വകലാശാല. ഇതിനെ തുടര്‍ന്ന് സര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇംഗ്ലീഷ് പാഠപുസ്തകത്തില്‍ നിന്ന് 'ഓഡ് ടു ദ സി' എന്ന റുബായിഷിന്റെ കവിത നീക്കം ചെയ്യാന്‍ തീരുമാനിച്ചു.

അടുത്ത പതിപ്പ് മുതല്‍ പുസ്തകത്തില്‍ നിന്ന് കവിത പിന്‍വലിക്കുമെന്ന് വിഷയത്തെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഡോ.എംഎം ബഷീര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാല തീരുമാനിച്ചു. എത്ര നല്ല കവിതയാണെങ്കിലും ഒരു തീവ്രവാദി നേതാവിന്റെ കവിത പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്ന് എംഎം ബഷീര്‍ വൈസ് ചാന്‍സിലര്‍ക്ക് കൈമാറിയ ശുപാര്‍ശയില്‍ പറയുന്നു.

ഗ്വാണ്ടനാമോ ജയിലില്‍ തടവിന് ശിക്ഷിക്കപ്പെട്ട റുബായിഷിന്റെ 'പോയംസ് ഫ്രം ഗ്വണ്ടനാമോ' എന്ന കവിതാസമാഹാരത്തിന്‍ നിന്നെടുത്ത 'ഓഡ് ടു ദ സി' എന്ന കവിത അദ്ദേഹത്തിന്റെ പൂര്‍വചരിത്രം പോലും അന്വേഷിക്കാതെയാണ് പാഠപുസ്തകത്തില്‍ ചേര്‍ത്തത് എന്നതാണ് വിവാദത്തിന് വഴിയൊരുക്കിയത്.

അതേ സമയം, കവിത വിലക്കിയതിനെതിരെ വ്യാപകമായ പ്രതിഷേധവുമുണ്ട്. കവിതയുടെ നിലവാരത്തില്‍ സംശയമില്ലെന്നും അതില്‍ ഭീകരവാദ സൂചനകളൊന്നുമില്ലെന്നും കവിതാ സമാഹാരത്തിന്റെ എഡിറ്റര്‍ മാര്‍ക്ക് ഫല്‍ക്കോഫ് വ്യക്തമാക്കി. റുബായിഷ് ഭീകരനല്ലെന്നും പാകിസ്ഥാനില്‍ അധ്യാപകനാണെന്നും അദ്ദേഹം പറഞ്ഞു.

നല്ലൊരു കവിത സിലബസില്‍ നിന്ന് പിന്‍വലിച്ചതില്‍ നീതിബോധമില്ലെന്നും ജയിലിലടച്ചെങ്കിലും റുബായിഷ് ഭീകരവാദിയല്ലെന്ന് അമേരിക്ക തന്നെ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും പ്രശസ്ത കവി സച്ചിദാനന്ദന്‍ പറഞ്ഞു.

English summary
Calicut University on Thursday decided to withdraw the controversial poem Ode to the Sea written by al Qaeda leader Ibrahim al-Rubaish.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X