കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പെയിനില്‍ തീവണ്ടി പാളം തെറ്റി 56 മരണം

  • By Meera Balan
Google Oneindia Malayalam News

സാന്റിയാഗോ ഡി കമ്പോസ്‌റ്റെല: സ്‌പെയിനില്‍ തീവണ്ടി പാളം തെറ്റിയുണ്ടായ അപകടത്തില്‍ 56 പേര്‍ മരിയ്ക്കുകയും 70 പേര്‍ക്ക് പരുക്ക് ഏല്‍ക്കുകയും ചെയ്തു.സ്‌പെയിന്റെ വടക്കന്‍ പ്രദേശങ്ങളിലൊന്നായ സാന്റിയാഗോ ഡി കമ്പോസ്‌ററെലയ്ക്ക് സമീപം 2013 ജൂലൈ 24 നാണ് ട്രെയിന്‍ പാളം തെറ്റിയത്. മാന്‍ഡ്രിഡില്‍ നിന്ന് ഫെരാളിലേക്ക് പോകുന്ന തീവണ്ടിയാണ് പാളം തെറ്റിയത്. 13 ബോഗികളാണ് പാളം തെറ്റിയത്. ബോഗികളില്‍ പിന്നീട് തീ പടര്‍ന്ന് പിടിയ്ക്കുകയായിരുന്നു.

Spain, Train, Accident

സ്‌പെയിനില്‍ സംഭവിച്ച ഏറ്റവും വലിയ തീവണ്ടി ദുരന്തങ്ങളില്‍ ഒന്നായിരുന്നു ബുധനാഴ്ചത്തേത്. പരുക്കേറ്റവരില്‍ 20 പേരുടെ നില ഗുരുതരമായി തുടരുന്നു. മാന്‍ഡ്രിഡില്‍ 2004 ല്‍ മുസ്ലീംതീവ്രവാദികള്‍ ട്രെയിനില്‍ ബോംബ് വച്ചതിനെത്തുടര്‍ന്ന് 191 പേര്‍ കൊല്ലപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനമായ റെന്‍ഫ് ആണ് അപകടത്തിലായ തീവണ്ടിയുടെ ചുമതലക്കാര്‍. പ്രദേശത്ത് പരമ്പരാഗത ക്രിസ്തീയ ചടങ്ങുകള്‍ക്ക് വേണ്ടി നൂറുകണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന സാഹചര്യത്തിലാണ് അപകടം നടന്നത്.

വളരെ പെട്ടന്ന് ആണ് അപകടം ഉണ്ടായതെന്നും പലരും ബോഗികള്‍ക്കിടയില്‍ കുരുങ്ങിപ്പോവുകയായിരുന്നുവെന്നും തീവണ്ടിയില്‍ ഉണ്ടായിരുന്ന ഒരു യാത്രക്കാരന്‍ പറഞ്ഞു. അപകടം നടന്ന സ്ഥലം പ്രധാനമന്ത്രി മരിയാനോ രാജോയ് വ്യാഴാഴ്ച(ജൂലൈ 25) സന്ദര്‍ശിയ്ക്കുമെന്ന് അറിയിച്ചു.ട്രെയിന്‍ പാളം തെറ്റിയതാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പരുക്കേറ്റവരെ രക്ഷപ്പെടുത്താന്‍ പൊലീസും, ഫയര്‍ഫോഴ്സും നാട്ടുകാരം പ്രദേശത്തെ മറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാരും വലിയ പങ്ക് വഹിച്ചു.

English summary
At least 56 people were killed and 70 injured when a train derailed on the outskirts of the northern Spanish city of Santiago de Compostela on Wednesday in one of Europe's worst rail disasters.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X