കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആം ആദ്മി പാര്‍ട്ടി കര്‍ണാടക യൂനിറ്റ് ശനിയാഴ്ച

Google Oneindia Malayalam News

ബാംഗ്ലൂര്‍: സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങളേറ്റെടുത്ത് ദില്ലി രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായി മാറിയ ആം ആദ്മി പാര്‍ട്ടിയുടെ കര്‍ണാടക യൂനിറ്റ് ശനിയാഴ്ച നിലവില്‍ വരും.

അഴിമതിക്കെതിരേ കുരിശ് യുദ്ധം പ്രഖ്യാപിച്ച പാര്‍ട്ടി സ്ഥാപകന്‍ അരവിന്ദ് കെജ്രിവാളും സ്വാതന്ത്ര്യസമര സേനാനി എച്ച്ഡി ദൊരൈ സ്വാമിയും പാര്‍ട്ടി പ്രഖ്യാപന സമ്മേളനത്തില്‍ പങ്കെടുക്കും. ഇന്ദിരാനഗര്‍ 100 ഫീറ്റ് റോഡിലെ ന്യൂ ഹൊറിസോണ്‍ സ്‌കൂളില്‍ വൈകുന്നേരം നാലു മണിയ്ക്കാണ് ചടങ്ങ്.\

Kejriwal

തിരഞ്ഞെടുക്കുന്ന വോട്ടര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ജനാധിപത്യ സമ്പ്രദായമാണ് ആം ആദ്മി പാര്‍ട്ടി മുന്നോട്ടുവെയ്ക്കുന്നത്. ഭരണനിര്‍വഹണവും ജനാധിപത്യപരമായ അവകാശങ്ങളും ജനങ്ങളില്‍ തന്നെ നിക്ഷിപ്തമായ രീതിയാണ് പാര്‍ട്ടി വിഭാവനം ചെയ്യുന്നത്.
കേന്ദ്രീകൃതമായ ഒരു സംവിധാനത്തില്‍ നിന്നുള്ള തീരുമാനങ്ങള്‍ താഴേക്കിടയിലേക്ക് അടിച്ചേല്‍പ്പിക്കുന്ന ഘടനയിലല്ല പാര്‍ട്ടി പ്രവര്‍ത്തിക്കുക. താഴെക്കിടയില്‍ നിന്നുള്ള തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള സംവിധാനം മാത്രമാണ് നേതൃത്വം-ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു.

ദില്ലി തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിരിക്കുന്നത് പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകരാണ്. സംഘടനയുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ സുതാര്യത നിലനിര്‍ത്താന്‍ എപ്പോഴും ശ്രമിക്കുന്നുണ്ട്. പാര്‍ട്ടി ഫണ്ടിലേക്കെത്തുന്ന ഒരു രൂപ പോലും പൊതുജനങ്ങള്‍ക്ക് കാണാവുന്ന രീതിയില്‍ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

2012 നവംബര്‍ 26നാണ് പാര്‍ട്ടി ഔദ്യോഗികമായി നിലവില്‍ വന്നത്. ദില്ലിയിലെ വെള്ളം, വൈദ്യുതി ചാര്‍ജ്ജുകള്‍ക്കെതിരേയുള്ള പോരാട്ടം പാര്‍ട്ടിയെ കോണ്‍ഗ്രസിനും ബിജെപിക്കും ഒപ്പമെത്തിക്കാന്‍ സഹായിച്ചു. ജന്‍ ലോക്പാല്‍ ബില്‍, ജനപ്രതിനിധികളെയും നേതാക്കളെയും തിരസ്‌കരിക്കാനും തിരിച്ചുവിളിയ്ക്കാനുമുള്ള അവകാശം, വിലനിയന്ത്രണം, രാഷ്ട്രീയ വികേന്ദ്രീകരണം എന്നിവയാണ് പാര്‍ട്ടി പ്രധാനമായും ഉയര്‍ത്തിപിടിയ്ക്കുന്ന മുദ്രാവാക്യങ്ങള്‍.

English summary
After raising a storm in Delhi on host of problems facing common people, the Aam Aadmi Party is all set to launch its Karnataka unit Today (July 27)
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X