മകളെ പീഡിപ്പിച്ച സിഇഒ അറസ്റ്റില്‍
പൂനെ: മകളെ മൂന്ന് വര്‍ഷമായി പീഡിപ്പിച്ച അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു പ്രമുഖ കമ്പനിയിലെ സിഇഒ ആയ പ്രതി മകളെ പീഡിപ്പിയ്ക്കുകയും കമ്പനിയില്‍ ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ ലഭിയ്ക്കുന്നതിന് വേണ്ടി മകളെ ഉന്നത ഉദ്യോഗസ്ഥന് കാഴ്ച വയ്ക്കാനൊരുങ്ങുകയും ചെയ്തു. പെണ്‍കുട്ടിയുടെ മുത്തശ്ശനും കുട്ടിയെ പീഡിപ്പിച്ചിരുന്നു. കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനൊപ്പം പോകാന്‍ വിസമ്മതിച്ചതിന് അച്ഛന്റെ കാമുകിയും മുത്തശ്ശിയും ചേര്‍ന്ന് പെണ്‍കുട്ടിയെ മര്‍ദ്ദിയിക്കുകയും പൂട്ടിയിടുകയും ചെയ്തു.

കൊളെജ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയും അമ്മയുമാണ് നാല് പേര്‍ക്കെതിരെ പീഡനത്തിന് പരാതി നല്‍കിയത്. 2010 മുതലാണ് പിതാവ് പെണ്‍കുട്ടിയെ പീഡിപ്പിയ്ക്കാന്‍ തുടങ്ങിയത്. അച്ഛനായതിനാല്‍ പെണ്‍കുട്ടിയ്ക്ക് ഇക്കാര്യം പുറത്ത് ആരോടും പറയാന്‍ കഴിയാത്ത അവസ്ഥയായിരുന്നവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ മുത്തശ്ശനും പെണ്‍കുട്ടിയെ പീഡിപ്പിയ്ക്കാന്‍ തുടങ്ങിയതോടെ പെണ്‍കുട്ടി വീട്ടില്‍ നിന്നും ഹോസ്റ്റലിലേക്ക് താമസം മാറി. കൊരേഗണ്‍ പാര്‍ക്ക് പൊലീസ് ആണ് പരാതി അന്വേഷിച്ചത്.
ഹോസ്റ്റലിലേക്ക് മാറിയ പെണ്‍കുട്ടിയെ മുത്തശ്ശനും മുത്തശ്ശിയും ചേര്‍ന്ന് നിര്‍ബന്ധിച്ച് വീട്ടിലേക്ക് കൊണ്ടു വരികയായിരുന്നു. ഇവരോടൊപ്പം ഫ്ളാറ്റില്‍ കഴിഞ്ഞ പെണ്‍കുട്ടിയെയാണ് ഉന്നത ഉദ്യോഗസ്ഥന് കാഴ്ചവയ്ക്കാന്‍ ഒരുങ്ങിയത്. ഇതിനെ വിസമ്മതിച്ചതോട് കൂടി പെണ്‍കുട്ടിയെ മര്‍ദ്ദിയ്ക്കാന്‍ തുടങ്ങി. പ്രതികളെല്ലാം പൊലീസ് പിടിയിലാണ്.












Click it and Unblock the Notifications