കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാര്‍: അധ്യാപകര്‍ ഉച്ചഭക്ഷപദ്ധതി ബഹിഷ്‌കരിച്ചു

  • By Soorya Chandran
Google Oneindia Malayalam News

പാറ്റ്‌ന: ബീഹാറിലെ ആയിരക്കണക്കിന് അധ്യാപകര്‍ സ്‌കൂള്‍ ഉച്ചഭക്ഷണ പദധതി ബഹിഷ്‌കരിച്ചു. കീടനാശിനി കലര്‍ന്ന ഉച്ചഭക്ഷണം കഴിച്ച് 23 കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രധാനാധ്യാപികയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് അധ്യാപകരുടെ നടപടി.

സംസ്ഥാനത്തെ മൂന്ന് ലക്ഷത്തോളം വരുന്ന അധ്യാപകരില്‍ 90 ശതമാനവും ബഹിഷ്‌കരണത്തില്‍ പങ്കാളികളായിട്ടുണ്ടെന്ന് അധ്യാപക സംഘടന നേതാക്കള്‍ അറിയിച്ചു. എന്നാല്‍ 20 ശതമാനം സ്‌കൂളുകളില്‍ മാത്രമേ ഉച്ചഭക്ഷണ വിതരം അവതാളത്തിലായുള്ളൂ എന്നാണ് സര്‍ക്കാരിന്റെ പക്ഷം.

Bihar Food Poison

സംസ്ഥാനത്തെ എഴുപതിനായിരത്തിലധികം പ്രൈമറി സ്‌കൂളുകളിലൂടെ ഒന്നരക്കോടിയിലധികം കുട്ടികള്‍ക്കാണ് ദിവസവും ഉച്ചഭക്ഷണം നല്‍കി പോരുന്നത്. കഴിഞ്ഞ ആഴ്ചയാണ് സരണ്‍ ജില്ലയിലെ സ്‌കൂളില്‍ നിന്ന് 47 കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റത്. ഇതില്‍ 23 കുട്ടികള്‍ മരിച്ചു.

സ്‌കൂള്‍ പ്രധാനാധ്യാപിക മീന കുമാരിയെ 2013 ജൂലായ് 24 നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ഇതുവരെ കോടതിയില്‍ ഹാജരാക്കിയിട്ടില്ല. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്നാണ് പോലീസ് പറയുന്നത്.

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുമെന്നാണ് പ്രൈമറ് സ്‌കൂള്‍ അധ്യാപക സംഘടന പറയുന്നത്. എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുമ്പോള്‍ ചീത്തപ്പേര് മുഴുവന്‍ അധ്യാപകര്‍ക്കാണ്. അല്ലാത്തപ്പോള്‍ ഇതില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്നും അധ്യാപക നേതാക്കള്‍ പറയുന്നു.

നിലവിലുള്ള സാഹചര്യത്തോട് അധ്യാപകര്‍ സഹകരിക്കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 2013 ഓഗസ്റ്റ് 4 ന് അധ്യാപകരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും.

English summary
Tens of thousands of teachers in India's Bihar state have boycotted a free school lunch scheme to protest against the arrest of the head teacher of a school where 23 children died after eating a meal last week.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X