സരിതയുടെ രഹസ്യമൊഴി പരസ്യമായിരുന്നു

തനിക്ക് രഹസ്യമായി ചിലത് കോടതിയോട് പറയാനുണ്ടെന്ന് സരിത പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സ്വന്തം കൈപ്പടയില്‍ പരാതി എഴുതി നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. സരിതയുടെ രഹസ്യമൊഴിയില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേരുണ്ടെന്നും അത് പുറത്തുവന്നാല്‍ സര്‍ക്കാര്‍ താഴെ വിഴും എന്നതരത്തിലുള്ള വാര്‍ത്ത വന്നു തുടങ്ങി. സരിതയുടെ അഭിഭാഷകനും ഇത്തരത്തിലുള്ള സൂചനയാണ് നല്‍കി കൊണ്ടിരുന്നത്.
സരിതയുടെ പരാതി കേട്ട് ഞാന്‍ ഞെട്ടിപോയെന്നും, കോടതിയും ഞെട്ടിയതുകൊണ്ടാകും പരാതി എഴുതി നല്‍കാന്‍ പറഞ്ഞതെന്നും ഒരവസരത്തില്‍ അദ്ദേഹം പറയുകയുണ്ടായി. 22 പേജുള്ള കരട് പരാതി തനിക്ക് എഴുതി നല്‍കിയിട്ടുണ്ടെന്നും അഭിഭാഷകന്‍ വെളിപ്പെടുത്തി. ഇതോടെ ചിലര്‍ ചില നേതാക്കളുടെ പേരുകള്‍ പുറത്ത് പറഞ്ഞു പരത്താന്‍ തുടങ്ങി.
രഹസ്യമൊഴി പുറത്തു വന്നപ്പോഴല്ലെ രസം. സാമ്പത്തികപരവും വ്യക്തിപരവുമായ കാര്യങ്ങള്‍ക്കപ്പുറം അതില്‍ പറയത്തക്ക രഹസ്യങ്ങള്‍ ഒന്നു മില്ല. തനിക്കും കുട്ടിക്കും ജീവന് ഭീഷണിയുണ്ടെന്നും പണം തട്ടിയത് മുഴുവന്‍ ബിജുവും ശാലുവുമാണെന്നും മറ്റുമുള്ള മുമ്പ് പറഞ്ഞിട്ടുള്ള കര്യങ്ങള്‍ തന്നെയാണ് നാല് പേജില്‍ കുറഞ്ഞ പരാതിയില്‍ പറയുന്നത്.
അതിനിടയില്‍ ചിലര്‍ ആവേശം മൂത്ത് ചില നേതാക്കളുടെ പര് വെളിപ്പെടുത്തിയിരുന്നു. സരിതയുടെ രഹസ്യ മൊഴിയില്‍ ഒരു കേന്ദ്രമന്ത്രിയടക്കം ചില യുഡിഎഫ് നേതാക്കളുടെ പേരുണ്ടെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്.
അട്ടക്കുളങ്ങര വനിത ജയില്‍ സൂപ്രണ്ട് മുഖേനെയാണ് സരിത പരാതി നല്‍കിയത്.












Click it and Unblock the Notifications