• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ഇസ്ലാം ഫെമിനിസ്റ്റിന്‍റെ പ്രസംഗത്തിന് വിലക്ക്

  • By Meera Balan

ചെന്നൈ: മുസ്ലീം ഫെമിനിസ്റ്റിന്റെ പ്രസംഗത്തിന് ചെന്നൈയില്‍ വിലക്ക് ഏര്‍പ്പെടുത്തി. മുസ്ലീംങ്ങളുടെ എതിര്‍പ്പും ക്രമസമാധാനവും കണക്കിലെടുത്താണ് ആമിന വദൂദിന്റെ പ്രസംഗത്തിന് പൊലീസ് വിലക്ക് ഏര്‍പ്പെടുത്തിയത്. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ 'ജെന്‍ഡര്‍ ആന്റ് ഇസ്ലാമിക് റിഫോംമ്‌സ് ' എന്ന വിഷയത്തെപ്പറ്റി പ്രസംഗിയ്ക്കുന്നതിനാണ് ആമിന വദൂദിനെ ക്ഷണിച്ചിരുന്നത്. എന്നാല്‍ പൊലീസിന്റെ വിലക്കിനെത്തുടര്‍ന്ന് പ്രസംഗം വേണ്ടെന്ന് വയ്ക്കാനുള്ള നിലപാടിലാണ് കൊളെജ് അധികൃതര്‍. വദൂദിന്റെ പ്രസംഗത്തിനെതിരെ പല മുസ്ലീം സംഘടനകളില്‍ നിന്നും എതിര്‍പ്പ് ഉണ്ടായ സാഹചര്യത്തിലാണ് പൊലീസിന്റെ നീക്കം.

ഞായറാഴ്ച അര്‍ദ്ധരാത്രി കോഴിക്കോട് നിന്നും ചെന്നൈയിലേക്ക് യാത്രതിരിയ്ക്കാന്‍ ഇരുന്നതായിരുന്നു ആമിന വദൂദ് എന്നാല്‍ മദ്രാസ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ആര്‍ തണ്ടവന് സിറ്റുി പൊലീസ്‌കമ്മീഷണറുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് പരിപാടി നിര്‍ത്തിവയ്‌ക്കേണ്ടി വന്നതായി അറിയിച്ചു. ലോകപ്രശസ്തയായ ഒരു പണ്ഡിതയുടെ പ്രസംഗത്തിന് വിലക്ക് ഏര്‍പ്പെടുത്താന്‍ പൊലീസിന് അധികാരമില്ലെന്നും യൂണിവേഴ്‌സിറ്റിയുടെ കാര്യങ്ങളില്‍ പൊലീസ് ഇടപെടണ്ടെന്നും യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഇസ്ലാമിക് സ്റ്റഡീസ് മേധാവി പികെ അബ്ദുള്‍ റഹിമാന്‍ പറഞ്ഞു.

അറുപത് കാരിയായ ആമിന വദൂദ് മേരിലാന്റിലാണ് ജനിച്ചത്. തന്റെ ഇരുപതാമത്തെ വയസ്സിലാണ് അവര്‍ ഇസ്ലാം മതം സ്വീകരിയ്ക്കുന്നത്. യൂണിവേഴ്‌സിറ്റിയുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് അവര്‍ തിങ്കളാഴ്ച കോഴിക്കോട് നിന്നും ട്വീറ്റ് ചെയ്യുകയുണ്ടായി. എനിയ്ക്ക് എത്രയും പെട്ടന്ന് ഇന്ത്യയില്‍ നിന്ന് പോകണം അതാണ് നല്ലത്. പക്ഷേ രാജ്യത്ത് ചില പരിപാടികളില്‍ പങ്കെടുക്കാമെന്ന് ഏറ്റുപോയി അതുകഴിഞ്ഞാല്‍ ഞാന്‍ ഉടന്‍ പോകും എന്നാണ് ആമിന് വദൂദ് ട്വീറ്റ് ചെയ്തത്.

മുസ്ലീം മത പണ്ഡിതന്‍മാര്‍ മാത്രം പങ്കെടുക്കുന്ന ഒരു പരിപാടിയെ അഭിസംബോധനചെയ്തുകൊണ്ടാണ് 2005 ല്‍ അവര്‍ മാധ്യമശ്രദ്ധ നേടിയത്. സിസ്റ്റേഴ്‌സ് ഇന്‍ ഇസ്ലാം എന്ന സംഘടനയുടെ സ്ഥാപകനേതാക്കളില്‍ ഒരാളാണ്. ഇസ്ലാമിനുള്ളില്‍ തന്നെ സ്ത്രീകളുടെ നീതിയും സമത്വവും ഉറപ്പാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന സംഘടനയാണിത്. ബംഗ്ളാദേശി എഴുത്തുകാരി തസ്ലീമ നസ്‌റിന്റെ വിലക്ക് ഏര്‍പ്പെടുത്തിയതിന് സമാനമാണ് ഇപ്പോള്‍ ആമിന് വദൂദിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതിലും സംഭവിച്ചതെന്ന് മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി കെ ചാന്ദ്രു പറഞ്ഞു. ഇതിന് മുന്‍പ് തമിഴ്‌നാട്ടിലെ കരൂരിനല്‍ ആമിന വദൂദ് പ്രസംഗിച്ചതിനെതിരെ മുസ്ലിം സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു.

English summary
A schedule lecture by an Islamic scholar from the US was on Monday scuttled by police who cited possible law and order problems in view of opposition by Muslim groups. Amina Wadud, considered an Islamic feminist, was to deliver a lecture on 'Gender and Reform in Islam' at the University of Madras.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more