Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊതുജനമധ്യത്തില്‍ ഭാര്യയെ കഴുത്തറുത്ത് കൊന്നു

Blood, Knife
പട്‌ന: ആളുകള്‍ നോക്കി നില്‍ക്കെ ഭര്‍ത്താവ് ഭാര്യയുടെ കഴുത്തറുത്ത് കൊന്നു. ഉത്തര്‍ പ്രദേശിലെ ബലിയ സ്വദേശിയായ മോട്ടിയുള്ള ഖാന്‍ (35) ആണ് ഭാര്യ റൂബിയെ പൊതു നിരത്തില്‍ വച്ച് കഴുത്തറുത്ത് കൊന്നത്. ഒരു സ്വകാര്യ ബസിലെ കണ്ടക്ടറാണ് മോട്ടിയുള്ള ഖാന്‍. മദ്യപാനിയായ ഇയാള്‍ ഭാര്യയെ മര്‍ദ്ദിയ്ക്കുന്നത് പതിവായിരുന്നു. ഒരു നഴ്‌സിംഗ് ഹോമില്‍ ജോലി നോക്കി വരികയായിരുന്നു റൂബി. ബുധനാഴ്ച(ജൂലൈ 31) രാവിലെയാണ് സംഭവം നടക്കുന്നത്. റൂബിയും നാല് മക്കളും സ്വന്തം വീട്ടിലായിരുന്നു. ഇവര്‍ വാടകയ്ക്ക് താമസിയ്ക്കുന്നത് അലാം ഗഞ്ചിലായിരുന്നു. സംഭവം നടക്കുന്ന ദിവസം രാവിലെ പ്രതി റൂബിയെ വിളിയ്ക്കുകയും തനിയ്ക്ക് അവരെ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

മകനോടൊപ്പം മോട്ടിയുള്ളയെ കാണാന്‍ അയാള്‍ പറഞ്ഞ പട്‌ന ദന്തല്‍ കൊളെജിന് എതിര്‍വശത്തുളള ഹോഡ ലോഡ്ജിന് മുന്‍വശത്ത് യുവതിയെത്തി. രാവിലെ 8.30 നാണ് ഇയാള്‍ റൂബിയെ വിളിച്ചത്. അയാള്‍ പറഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ കൈയ്യില കരുതിയ കത്തിയെടുത്ത് റൂബിയുടെ കഴുത്ത് മുറിയ്ക്കുകയായിരുന്ന പ്രതി. സംഭവങ്ങള്‍ക്ക് ദൃക്‌സാക്ഷിയായിരുന്നു ഇവരുടെ മകന്‍. റൂബി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.

മോട്ടിയുള്ള കൃത്യം നടത്തിയശേഷം അവിടെ നിന്നും രക്ഷപ്പെട്ടു. ബന്ധുക്കള്‍ വിവരമറിഞ്ഞ് എത്തിയപ്പോഴേയ്ക്കും രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു റൂബി. പിര്‍ബരോര്‍ പൊലീസിന്റെ നേതൃത്ത്വത്തിലുള്ള സംഘം പ്രതിയെ പിന്തുടര്‍ന്ന് ഗായ് ഘട്ടില്‍ വച്ച് ഒരു ബസില്‍ നിന്നും ഇയാളെ പിടികൂടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+