കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളത്തിലും മറാത്തിയിലും വിക്കി തരംഗം

  • By Soorya Chandran
Google Oneindia Malayalam News
Wikipedia Logo

മുബൈ: പ്രദേശിക ഭാഷകളില്‍ വിക്കിപീഡിയ ഒരു തരംഗമാകുന്ന കാഴ്ചയാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഉള്ളത്. വിക്കിയുടെ വ്യാപനത്തിലും ഉപയോഗത്തിലും മുന്‍നിരയിലുള്ള ഭാഷകളിലൊന്ന് നമ്മുടെ ശ്രേഷ്ഠഭാഷയായ മലയാളവും.

ബാംഗ്ലൂരിലെ സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് ആന്‍ഡ് സൊസൈറ്റി എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. സെപ്റ്റംബര്‍ 2012 മതല്‍ ഏപ്രില്‍ 2013 വരെയുളള കാലയളവിലാണ് പഠനം നടത്തിയത്.

ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയ ആണ് വിക്കിപീഡിയ. യൂണികോര്‍ഡ് വന്നതോടെ ഫോണ്ട് പ്രശ്‌നം അവസാനിച്ചതാണ് വിക്കിപീഡിയക്ക് പ്രാദേശിക ഭാഷകളില്‍ ഇത്രയും സ്വാധീനമുണ്ടാക്കിയതെന്ന് കരുതുന്നു. തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ അനവധി ലേഖനങ്ങളാണ് വിക്കിയില്‍ ദിവസവും അപ് ലോഡ് ചെയ്യപ്പെടുന്നത്. മറാത്തി വിക്കിയില്‍ ഓരോമാസവും ശരാശരി 30 ലക്ഷം ആളുകളാണ് സന്ദര്‍ശിക്കുന്നത്.

മലയാളത്തിന്റെ കാര്യത്തില്‍ മറ്റൊരു പ്രത്യേകതകൂടിയുണ്ട്. ഏറ്റവും അധികം വിക്കി എഡിറ്റര്‍മാര്‍ ഉള്ളത് നമ്മുടെ മാതൃഭാഷയിലാണ്. നൂറിലധികം എഡിറ്റര്‍മാരുണ്ട് മലയാളം വിക്കിയില്‍. എന്നാല്‍ മറാത്തിയിലും ഹിന്ദിയും സംസ്‌കൃതത്തിലുമൊക്കെ എഡിറ്റര്‍മാരുടെ എണ്ണം കുറയുകയാണ് ഉണ്ടായത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇന്ത്യയില്‍ പ്രാദേശിക ഭാഷകളില്‍ നിന്നുള്ള വിജ്ഞാന ദാഹികള്‍ കൂടിക്കൊണ്ടിരിക്കുകയാണെന്നാണ് പഠനം തെളിയിക്കുന്നത്. രണ്ടായിരാമണ്ടിന്റെ തുടക്കത്തില്‍ ഇന്റര്‍നെറ്റ് വ്യാപകമായിരുന്നെങ്കിലും പ്രാദേശിക ഭാഷകള്‍ ഉപയോഗിക്കാന്‍ സാധ്യമാിരുന്നില്ല. ഇപ്പോള്‍ അത് പൂര്‍ണമായി മാറിയിരിക്കുന്നു.

English summary
A vibrant vernacular Wikipedia seems to be taking root in India. In the last eight months, the number of Wikipedia entries has grown substantially in 20 Indian languages, says a study by the Bangalore-based Centre for Internet and Society (CIS).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X