മുഖ്യമന്ത്രിക്ക് തന്നെ വേണ്ടെന്ന് ചെന്നിത്തല

തന്റെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ദില്ലിയില്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രിയ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ചെന്നിത്തല രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ പാര്‍ട്ടിയും സര്‍ക്കാറും ഒന്നിച്ചു പോകുമെന്ന് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. അണികള്‍ക്കും താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്-ചെന്നിത്തല പറഞ്ഞു.
അതേ സമയം മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനിപ്പിച്ച് കേരളത്തിലേക്ക് വരുന്ന തനിക്ക് അണികള്‍ സ്വീകരണം നടത്തുന്നതായി അറിഞ്ഞുവെന്നും എന്നാല്‍ താന്‍ അവരെ അതില്‍ നിന്ന് വിലക്കിയെന്നും ചെന്നിത്തല അഭിമുഖത്തില്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ക്ക് വികാരമുണ്ടാകും. എന്നാല്‍ ഹൈക്കമാന്റിന്റെ നിര്‍ദ്ദേശം അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നുള്ളതു കൊണ്ടാണ് താനവരെ വിലക്കിയതെന്ന് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications