കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍ എസി കോച്ച് ഉണ്ടാക്കാന്‍ മദ്രാസ് ഐഐടി

  • By Soorya Chandran
Google Oneindia Malayalam News

ചെന്നൈ: ഇന്ത്യന്‍ റെയില്‍വേയുടെ എസി കോച്ചുകള്‍ ഇനി സൗരോര്‍ജ്ജം കൊണ്ട് ഓടുമോ? അതിന് വേണ്ട പഠനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയും മദ്രാസ് ഐഐടിയും ഇതിന് വേണ്ടി കൈകോര്‍ക്കുകയാണ്.

കേരളത്തില്‍ സൗരോര്‍ജ്ജമെന്നും സോളാറെന്നും പറഞ്ഞാല്‍ ഇപ്പോഴും അലര്‍ജിയാണെങ്കിലും കേന്ദ്രത്തില്‍ അങ്ങനെയല്ല. എയര്‍ കണ്ടീഷണര്‍ പ്രവര്‍ത്തിപ്പിക്കാനും കോച്ചുകള്‍ക്കുള്ളിലെ ലൈറ്റുകള്‍, ഫാനുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാനും സൗരോര്‍ജ്ജം ഉപയോഗപ്പെടുത്താനാകുമോ എന്നാണ് പരിശോധിക്കുന്നത്.

AC Coach In Train

ഇന്ത്യന്‍ റെയില്‍വേ ഇതാദ്യമായാണ് ഇത്തരമൊരു പരീക്ഷണത്തിന് മുതിരുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ റെയില്‍ ശൃംഖലയാണ് ഇന്ത്യയുടേത്. നിലവില്‍ ഫോസില്‍ ഇന്ധനങ്ങളും വൈദ്യുതിയുമാണ് റെയില്‍വേയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ഇതില്‍ മാറ്റം വരുത്താന്‍ കഴിഞ്ഞാല്‍ അത് റെയില്‍വേക്ക് വലിയ ലാഭത്തിന് വഴിയൊരുക്കും.

രണ്ട് രീതിയില്‍ ആണ് ഇന്ത്യന്‍ റെയില്‍വേയില്‍ ഇപ്പോള്‍ എസി പ്രവര്‍ത്തിപ്പിക്കുന്നത്. ശതാബ്ദി എക്‌സപ്രസ്സുകളിലും ദുരന്തോ എക്‌സ്പ്രസ്സുകളിലും ഡീസല്‍ പവര്‍ കാറുകളാണ് എസിക്ക് പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ മറ്റ് ട്രെയിനുകളില്‍ വണ്ടി ഓടുമ്പോള്‍ അതിന്റെ വേഗത്തില്‍ നിന്നാണ് എസി പ്രവര്‍ത്തിപ്പിക്കാനാവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.

ട്രയിനുകളില്‍ എസി പ്രവര്‍ത്തിപ്പിക്കാനും ലൈറ്റുകള്‍ പ്രകാശിപ്പിക്കാനും സൗരോര്‍ജ്ജം ഉപയോഗപ്പെടുത്താന്‍ സാധ്യമാണോ എന്ന കാര്യം പരിശോധിക്കാനാണ് മദ്രാസ് ഐഐടിയെ ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന് ഇന്റഗ്രല്‍ കോച്ച് ഫാക്ടറി അഘികൃതര്‍ അറിയിച്ചു. ഇതിനായി പ്രാഥമിക കരാറും ഐഐടിയുമായി ഒപ്പുവച്ചിട്ടുണ്ട്.

പരീക്ഷണങ്ങള്‍ വിജയകരമായാല്‍ പവ്വര്‍ കാറുകള്‍ ഉപയോഗിക്കുന്ന രീതി തന്നെ റെയില്‍വേക്ക് ഉപേക്ഷിക്കാനാകും. പദ്ധതി പൂര്‍ത്തിയാകാന്‍ എത്ര കാലമെടുക്കുമെന്നത് സംബന്ധിച്ച് ഉറപ്പായിട്ടില്ല. ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ ഉത്പാദിപ്പിക്കുന്ന കോട്ടുകളിലായിരിക്കും ഇവ എന്തായാലും ആദ്യം പരീക്ഷിക്കുക.

English summary
The Integral Coach Factory has kicked off a project in association with IIT Madras to design coaches that will draw power from the sun for interior lighting and cooling.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X