കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്തമഴ;ഇടുക്കിയില്‍ മാത്രം മരണ സംഖ്യ 15ആയി

  • By Aswathi
Google Oneindia Malayalam News

തൊടുപുഴ: ഇടുക്കി ജില്ലയില്‍ മാത്രം കനത്ത മഴയിലും ഉരുള്‍പ്പൊട്ടലിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 15ആയി. ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലായി ഏഴുപേരെ കാണാതായി. അടിമാലി ചീയപ്പാറയില്‍ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം ഏഴായി. പരിക്കുകളോടെ നിരവധിപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൊടുപുഴയില്‍ മലയിഞ്ചിയില്‍ ഉരുള്‍പ്പൊട്ടി അമ്മയെയും കുഞ്ഞിനെയും കാണാതായി. തൊടുപുഴ പൂമറ്റത്തില്‍ ബീനയെയും നാലു വയസ്സുള്ള മകനെയുമാണ് കാണാതായത്. ഇടുക്കി കുളമാവ് അണക്കെട്ടിന്റെ സമീപത്ത് റോഡ് അണക്കെട്ടിലേക്ക് ഇടിഞ്ഞ് താണു. മൂന്നാറിനു സമീപം രണ്ടാം മൈലില്‍ മണ്ണിടിഞ്ഞു വിണ് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. മാട്ടുപ്പെട്ടിയിലും മണ്ണിടിച്ചിലുണ്ടായി.

ഇടമലയാര്‍ നെയ്യാര്‍ ഡാമുകള്‍ നിറഞ്ഞൊഴുകിയതിനെ തുടര്‍ന്ന് തുറന്നു വിട്ടു. കല്ലാര്‍കുട്ടി ലോവര്‍ പെരിയാര്‍, പൊന്‍മുടി
ഉള്‍പ്പടെ ആറോളം അണക്കെട്ടുകള്‍ തുറന്നു വിട്ടു. ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നതിനാല്‍ പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. ആലുവയിലെയും പെരിയാറിലെയും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി, അതേ സമയം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 133 അടിവരെ ഉയര്‍ന്നു.

കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ വെള്ളം കയറി ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. കൊല്ലം, തേനി ദേശീയപാതയിലും ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. അതേ സമയം സംസ്ഥാനത്ത് മൂന്ന് ദിവസം കൂടെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന വിവരം.

English summary
Landslips triggered by heavy downpour claimed eleven lives in the high range Idukki district of Kerala on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X