കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുര്‍ഗയെഅനുകൂലിച്ച് വഖഫ്, അഖിലേഷ് പ്രതിക്കൂട്ടില്‍

  • By Meera Balan
Google Oneindia Malayalam News

പട്‌ന: ദുര്‍ഗ ശക്തി നാഗ്പാലിന്റെ സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട് അഖിലേഷ് യാദവ് സര്‍ക്കാര്‍ പ്രതിക്കൂട്ടിലാവുകയാണ്. ദുര്‍ഗയ്ക്ക് അനുകൂലമായ നിലപാടാണ് വഖഫ് ബോര്‍ഡ് നല്‍കിയിരിക്കുന്നത്. മുന്‍പ് ലോക്കല്‍ ഇന്റലിജന്‍റ്സ് യൂണിറ്റും ദുര്‍ഗയ്ക്ക് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പള്ളിമതില്‍ പൊളിച്ചതിനാണ് ദുര്‍ഗയെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ ദുര്‍ഗ വഖഫ് ഭൂമി തിരിച്ച് പിടിയ്ക്കാനാണ് ശ്രമിച്ചതെന്ന് വഖഫ് ബോര്‍ഡ് പറഞ്ഞു. മണല്‍ മാഫിയ ശക്തമായ ഈ പ്രദേശത്ത് മാഫിയയെ സഹായിയ്ക്കുന്നതിനാണ് സര്‍ക്കാര്‍ ദുര്‍ഗയെ സസ്‌പെന്‍ഡ് ചെയ്തതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

Durga, Shakti, Nagpal

പരാതിയില്‍ പറയുന്ന സ്ഥലം വഖഫ് ബോര്‍ഡ് അംഗങ്ങള്‍ സന്ദര്‍ശിച്ചു. ക്രമ വിരുദ്ധമായി യാതൊന്നും നടന്നതായി ശ്രദ്ധയില്‍പെട്ടില്ലെന്നും ഉദ്യോഗസ്ഥ തന്റെ ഡ്യൂട്ടി കൃത്യമായി ചെയ്യുകയാണുണ്ടായതെന്നും വഖഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് മുഖ്യമന്ത്രി അഖിലേഷ് യാദവിന് നല്‍കി. റിപ്പോര്‍ട്ടിന്റെ പകര്‍പ്പുകള്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിനും കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയ്ക്കും വഖഫ് ബോര്‍ഡ് കൈമാറിയിട്ടുണ്ട്.

സര്‍ക്കാര്‍ ആരോപിയ്ക്കുന്നത് പോലെ പള്ളിമതില്‍ തകര്‍ത്ത് കലാപം ഉണ്ടാക്കുന്നതായിരുന്നില്ല ദുര്‍ഗയുടെ ലക്ഷ്യമെന്നും സര്‍ക്കാര്‍ പറഞ്ഞു. ദുര്‍ഗയുടെ നിരപരാധിത്വം സര്‍ക്കാരിനെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി പ്രധാന മന്ത്രിയ്ക്ക് മെമ്മോറാണ്ടം സമര്‍പ്പിയ്ക്കുമെന്ന് ഹസ്‌റത്ത് സയ്യിനദ് ബുരേഹ്ഷ കമ്മിറ്റി ചെയര്‍മാന്‍ കദീര്‍ ഖാന്‍ പറഞ്ഞു. വഖഫ് ബോര്‍ഡുമായി ബന്ധമുള്ള കമ്മിറ്റിയാണ് ഹസ്‌റത്ത് സയ്യിനദ് ബുരേഹ്ഷ കമ്മിറ്റി. ബിജെപിയും സര്‍ക്കാരിനെതിരെ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. ദുര്‍ഗയെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ബിജെപി ആരോപിയ്ക്കുന്നത്.

English summary
The Wakf Board says Durga Shakti Nagpal was trying to reclaim Wakf land, which angered the sand mining mafia active in the area.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X