കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയിലെ ഫ്ളാറ്റ് പ്രശ്‌നം: കുവൈത്ത് ദേഷ്യത്തില്‍

  • By Soorya Chandran
Google Oneindia Malayalam News

Kuwait
മുംബൈ: കുവൈത്ത് രാജകുടുംബത്തിന്‌റെ ഉടമസ്ഥതയിലുള്ള മുംബൈയിലെ ഫ്‌ളാറ്റിനെച്ചൊല്ലിയുള്ള പ്രശ്‌നം രാജ്യാതിര്‍ത്തികടക്കുന്നു. പ്രശ്‌നം നയതന്ത്രപരമായി പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യയുമായുള്ള ഉഭയകക്ഷി കരാറുകള്‍ റദ്ദാക്കാന്‍ പോലും ഇത് ഇടയാക്കിയേക്കുമെന്നാണ് അണിയറയില്‍ നിന്നുള്ള വിവരങ്ങള്‍.

ദക്ഷിണ മുംബൈയിലെ ആഡംബര സ്ഥലങ്ങളിലൊന്നായ മറൈന്‍ ഡ്രൈവിലെ അല്‍ സബാഹ് കോര്‍ട്ട് ബില്‍ഡിങ് ആണ് കുവൈത്ത് രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളത്. ഫ്ളാറ്റിന്റെ കെയര്‍ ടേക്കര്‍ ഫൈസല്‍ ഈസയാണ് ഇപ്പോള്‍ വിഷയം മുംബൈ ഹൈക്കോടതിയുടെ മുന്നില്‍ എത്തിച്ചിരിക്കുന്നത്.

ഫ്ശാറ്റിന്റെ ഒന്നാം നിലിയിലെ വാടകക്കാരനായ സഞ്ജയ് പുനാമിയ തട്ടിപ്പു നടത്തിയതായിട്ടാണ് പരാതി. തട്ടിപ്പ് മാത്രമല്ല ഇയാല്‍ ചതിയും മോഷണവും വരെ നടത്തിയതായാണ് ആരോപണം.

അഞ്ചാം നിലയിലെ ഏഴായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള, കടലിനെ അഭിമുഖീകരിക്കുന്ന ഫ്ളാറ്റ് കള്ള രേഖകളുണ്ടാക്കി ഇയാള്‍ കൈവശം വച്ചിര്കകുകയാണെന്ന് ഈസ്സ ആരോപിക്കുന്നു. പതിനാറായിരത്തി അഞ്ഞൂറ് രൂപ മാസവാടക്ക് ഈ ഫഌറ്റ് വാടകക്കെടുത്തതായാണ് ഇയാള്‍ വ്യാജരേഖ ചമച്ചിരിക്കുന്നത്. മോഷണക്കുറ്റവും ഇയാള്‍ക്കെതിരെ ആരോപിക്കുന്നുണ്ട്.
ഫ്ളാറ്റിലുണ്ടായിരുന്ന വില പിടിച്ച അറേബ്യന്‍ കാര്‍പെറ്റുകള്‍, വിലയേറിയ പെയിന്റിംഗുകള്‍, കരകൗശല വസ്തുക്കള്‍, പുരാവസ്തുക്കള്‍, ആഭരണങ്ങള്‍, സ്വര്‍ണം പൂശിയ പാത്രങ്ങള്‍, ഫര്‍ണീച്ചറുകള്‍ തുടങ്ങിയ സഞ്ജയ് മോഷ്ടിച്ചുവെന്നാണ് ആരോപണം. ഇതിനെല്ലാം കൂടി ഏതാണ് 30 കോടി രൂപയോളം വില വരും. അഞ്ചാം നിലയിലെ ഫ്ളാറ്റിന് മാത്രം 70 കോടി രൂപയാണ് വില.

കെട്ടിടത്തിന്റെ കെയര്‍ടേക്കറായ ഈസ്സ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥനാണ്. മുംബൈ പോലീസില്‍ ഈ വിഷയങ്ങള്‍ കാണിച്ച് പരാതികൊടുത്തിട്ട് ഫലമൊന്നും ഉണ്ടായില്ലെന്ന് ഈസ്സ പറയുന്നു. മാത്രമല്ല, സഞ്ജയ് നല്‍കിയ പരാതിയില്‍ ഈസ്സയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തു.

സംഭവവത്തെ കുവൈത്ത് വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കുവൈത്ത് രാജകുമാരിയായ ഷെയ്ഖ ഫദ്യാഹ് സാദ് അല്‍ സബാഹ് ഇത് സംബന്ധിച്ച് ഇന്ത്യയിലെ കുവൈത്ത് അംബാസഡര്‍ക്ക് കത്തെഴുതുയിട്ടുണ്ട്. വളരെ മോശമായ രീതിയിലാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും അതില്‍ തങ്ങള്‍ക്ക് വിഷമമുണ്ടെന്നും കത്തില്‍ പറയുന്നു. മുംബൈ പോലീസിന്റെ നടപടിയേയും കത്തില്‍ വിമര്‍ശിക്കുന്നുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ ഇന്ത്യുമായുള്ള ഉഭയകക്ഷി ബന്ധത്തേയും ഇത് ബാധിക്കുമെന്നും കത്ത് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

കത്തിന്റെ പകര്‍പ്പുകള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്ും മറ്റ് പ്രാധാനപ്പെട്ട മന്ത്രിമാര്‍ക്കും അംബാസഡര്‍ എത്തിച്ചിട്ടുണ്ട്. സംഭവത്തില്‍ സിബിഐ അന്വേഷണവും നയതന്ത്രപരമായ വിശദീകരണവും ആണ് കുവൈത്ത് ആവശ്യപ്പെടുന്നത്.

ഏതാണ്ട് ഒരുലക്ഷം കോടി രൂപയുടെ വ്യാപാരമാണ് ഇന്ത്യയും കുവൈത്തും തമ്മില്‍ പ്രതിവര്‍ഷം നടക്കുന്നത്. കേസിന്റെ ഗതി ഇങ്ങനെ തന്നെ തുടര്‍ന്നാല്‍ ക്രൂഡ് ഓയില്‍ മേഖലയിലും ഇന്ത്യക്ക് വന്‍ തിരിച്ചടി നേരിടേണ്ടി വരും.

English summary
Kuwait has warned that a dispute over a Rs. 70-crore flat in Mumbai could make it rethink bilateral ties. At stake is trade worth nearly Rs. 1,08, 000 crore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X