കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിനോദസഞ്ചാരികള്‍ മൂന്നാര്‍ ഒഴിവാക്കാന്‍നിര്‍ദ്ദേശം

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കിയിലെ മൂന്നാര്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് കേരള ടൂറിസം വകുപ്പിന്റെ നിര്‍ദ്ദേശം. ഇടുക്കി ജില്ലയിലെ പലഭാഗങ്ങളിമലും ഉണ്ടായ ഉരുള്‍ പൊട്ടലിലും മണ്ണിടിച്ചിലിലും പെട്ട് 15 ഓളം പേര്‍ മരിയ്ക്കാനിടയായ സാഹചര്യത്തിലാണ് ഇടുക്കിയിലേക്കുള്ള സന്ദര്‍ശനങ്ങള്‍ പരമാവധി ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്. ജില്ലയുടെ ഉയര്‍ന്ന പ്രദേശങ്ങളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണം.

Munnar

പല റോഡുകളും തകര്‍ന്ന നിലയിലാണ്. ടൂറിസം വകുപ്പ് സ്ഥലത്തെ കാലാവസ്ഥ യാത്രാവിവരങ്ങള്‍ എന്നിവയെ സംബന്ധിച്ച് വളരെ പെട്ടന്ന് തന്നെ വിവരങ്ങള്‍ നല്‍കുന്നുണ്ട്. ഹില്‍ സ്റ്റേഷനുകളിലേക്ക് യാത്രചെയ്യുന്നവര്‍ തൊട്ടടുത്ത് തന്നെയുള്ള വിനോദ സഞ്ചാരവകുപ്പ് ഓഫീസിനെ വിവരം അറിയിക്കേണ്ടത് അത്യാവശ്യമാണ്. അടിയന്തര ഘട്ടങ്ങളില്‍ സഹായം ലഭ്യമാക്കുന്നതിനായി 1800-425-4747 എന്ന നമ്പറില്‍ വിളിയ്ക്കണം.

സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. രണ്ട് ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ ജില്ലയില്‍ ഒട്ടേറെ നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. ജില്ലയിലെ ചീയംപാറയിലാണ് കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായിരിയ്ക്കുന്നത്. ഈ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനങ്ങളോട് പറഞ്ഞു

English summary
The tourism department of the Kerala government has advised visitors to Kerala against travelling to Munnar and other hilly terrains of Idukki district for the next few days in view of the potential risk of roadblocks following heavy rains in the region
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X