മഴ തുടരുന്നു; മരണസംഖ്യ ഉയർന്നേക്കുമെന്ന് മുഖ്യൻ
തൊടുപുഴ: സംസ്ഥാനത്ത് കനത്ത മഴയിലും ഉരുള്‍പ്പൊട്ടലിലും മരിച്ചവരുടെ എണ്ണം 16ആയി. ഇടുക്കിയില്‍ 13 പേരും എറണാകുളത്ത് രണ്ട് പേരുമാണ് മരിച്ചത്. കായംകുളത്ത് കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഏഴ് ദിവസമായി സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയരുമെന്ന് ആശങ്കയുള്ളതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.
ഇടുക്കിയിലും മറ്റ് ദുരിന്തബാധിത പ്രദേശങ്ങളിലും സൈനികരും ദേശീയ സുരക്ഷാ സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കേന്ദ്രത്തെ സമീപിച്ച് അടിയന്തര സഹായം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ നാല് സംഘങ്ങള്‍ കേരളത്തിലെത്തിയിട്ടുണ്ട്.

കൊച്ചി
കനത്ത മഴയില്‍ കൊച്ചി എയര്‍പോര്‍ട്ട്

മുങ്ങാറായി
ആലുവ ശിവക്ഷേത്രം മഴയൊന്ന് ശാന്തമായപ്പോള്‍

ഓ നമ ശിവായ
ആലുവ ശിവക്ഷേത്രം പുറത്തു നിന്നുള്ള കാഴ്ച

കോഴിക്കോട്
മുക്കത്ത് കനത്ത മഴയെ തുടര്‍ന്നുള്ള ദൃശ്യം

അവധി-
മഴ കനക്കുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ മിക്ക സ്‌കൂളുകളിലും അവധി പ്രഖ്യാപിച്ചു.

മരണം
ഇടുക്കിയില്‍ ഇതു വരെ മരണസംഖ്യ 16 ആയി. ഇനിയും ഉയര്‍ന്നേക്കാമെന്ന് മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു

നഷ്ടം
കനത്തമഴയില്‍ റോഡ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.

രക്ഷാപ്രവര്‍ത്തനം
സൈനികരും ദേശീയ സുരക്ഷാ സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.