Get Updates
Get notified of breaking news, exclusive insights, and must-see stories!

സരിതയെ കൊല്ലുമെന്ന് ഊമക്കത്ത്

Saritha S Nair
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായി അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിയുന്ന സരിത എസ് നായരെ കൊലപ്പെടുത്തുമെന്ന് ഊമക്കത്ത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഫോര്‍ട്ട് പോസ്‌റ്റോഫീസ് മുഖേന ജയില്‍ സൂപ്രണ്ടിന് കത്ത് ലഭിച്ചത്.

ജയില്‍ തകര്‍ക്കുമെന്നും സരിതയെ വധിക്കുമെന്നും കത്തില്‍ പറയുന്നു. എന്നാല്‍ സരിതയുടെ മരണം സാധാരണമായിരിക്കില്ല. സാവധാനത്തിലുള്ള കൊലപാതകമായിരിക്കും. ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയോ അസുഖത്തിനുള്ള മരുന്ന് മാറ്റിക്കൊടുത്തോ ആയിരിക്കും കൊലപാതകം. കൊലപാതക്കിന്റെ ഉത്തരവാദിത്വം ജയില്‍ സൂപ്രണ്ടിന്റെ തലയില്‍ കെട്ടിവയ്ക്കുമെന്നും അതുവഴി അവരുടെ ഔദ്യോഗിക ജീവിതം ബുദ്ധിമുട്ടില്‍ കാലാശിക്കുമെന്നും കത്തില്‍ പറയുന്നു.

കത്ത് അയച്ച ആളിനെ കുറിച്ച് വിവരം ലഭിക്കാത്തതിനാല്‍ ആരുടെയും പേരെടുത്ത് പറയാതെ പൊലീസ് കേസെടുത്തു. കത്ത് പോസ്റ്റ് ചെയ്ത പോസ്‌റ്റോഫീസിലെ സീല് വച്ച ഭാഗം കീറിക്കളഞ്ഞ നിലയിലായതിനാല്‍ കത്ത് എവിടെ നിന്നു പോസ്റ്റ് ചെയ്തതാണെന്നും വ്യക്തമല്ല.

ഏതായാലും ഇതോടെ സരിതയുടെ സുരക്ഷ കുറച്ചുകൂടെ ശക്തിപ്പെടുത്തി. നേരത്തെ മതിയായ സുരക്ഷയില്ലാത്തതിനാല്‍ അടുത്തിടെയാണ് പത്തനംതിട്ട ജയിലില്‍ നിന്ന് സരിതയെ അട്ടക്കുളങ്ങരയിലേക്ക് മാറ്റിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+