കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാഷിങ്ടണ്‍ പോസ്റ്റ് ഇനി ആമസോണിന്റെ കയ്യില്‍

  • By Soorya Chandran
Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കയിലെ വിഖ്യാതമായ പത്രം വാഷിങ്ടണ്‍ പോസ്റ്റ് വിറ്റു. ആമസോണ്‍ ഡോട്ട് കോം ഉടമ ജെഫ് ബെസോസ് ആണ് 250 മില്ല്യണ്‍ ഡോളറിന് പത്രം സ്വന്തമാക്കിയത്. ഏതാണ്ട് 1500 കോടി ഇന്ത്യന്‍ രൂപക്ക്.

എണ്‍പത് വര്‍ഷമായി പത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഗ്രഹാം കുടംബത്തില്‍ നിന്നാണ് ജെഫ് ബെസോസ് വാങ്ങിയത്. കഴിഞ്ഞ ഏഴ് വര്‍ഷമായി പത്രം നഷ്ടത്തിലാണ് ഓടിക്കൊണ്ടിരുന്നത്. പത്രത്തോടൊപ്പമുള്ള മറ്റ് പ്രസിദ്ധീകരണങ്ങളും ബെസോസ് സ്വന്തമാക്കി. പത്രത്തിലെ ജീവനക്കാരുടേയും വായനക്കാരുടേയും താത്പര്യങ്ങള്‍ സംരക്ഷാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ബെസോസിന്റെ കത്തില്‍ പറയുന്നുണ്ട്.

Wshington Post Newspaper

അമേരിക്കയില്‍ പത്ര വ്യവസായം തകര്‍ച്ചയുടെ പാതയിലാണ് ഇപ്പോള്‍. പല പ്രമുഖ പത്രങ്ങളും വന്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ആളുകള്‍ കൂടുതലായി ഇന്റര്‍നെറ്റിനേയും മറ്റ് ഡിജിറ്റല്‍ മാധ്യമങ്ങളേയും ആണ് ഇപ്പോള്‍ വാര്‍ത്തകള്‍ക്കായി കൂടുതല്‍ ആശ്രയിക്കുന്നത്. ഈ സാഹചര്യത്തില്‍ വാഷിങ്ടണ്‍ പോസ്റ്റ് ഏറ്റെടുത്ത ജെഫ് ബെസോസിന്റെ നടപടിയെ കൗതുകത്തോടെയാണ് സാമ്പത്തിക വിദ്ഗ്ധര്‍ നോക്കിക്കാണുന്നത്.

വില്‍പന നടന്ന വാര്‍ത്തു പുറത്ത് വന്ന് മണിക്കൂറുകള്‍ക്കം വാഷിങ്ടണ്‍ പോസ്റ്റിന്റെഓഹരി നിലവാരം ഉയര്‍ന്നു. അഞ്ച് ശമാനം ഉയര്‍ന്ന് ഓഹരിവില 500.85 ഡോളറായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഓഹരിവിപണിയില്‍ പത്രത്തിന്റെ ഏറ്റവും ഉയര്‍ന്ന മൂല്യമാണിത്.

അമേരിക്കയെ പിടിച്ചുകുലുക്കിയ വാട്ടര്‍ഗേറ്റ് വിവാദം പുറത്ത് വന്നത് വാഷിങ്ടണ്‍ പോസ്റ്റിലൂടെയായിരുന്നു. അവിടെ നിന്നിങ്ങോട്ട് രാജ്യത്ത് വലിയ സ്വാധീനം ചെലുത്താന്‍മാത്രം കഴിവുള്ള പത്രമായി വാഷിങ്ടണ്‍ പോസ്റ്റ് വളര്‍ന്നു. ഇപ്പോഴും അമേരിക്കയിലെ ഏറ്റവും സ്വാധീനമുളള പത്രമായിട്ടാണ് വാഷിങ്ടണ്‍ പോസ്റ്റിനെ വിലയിരുത്തുന്നത്.

നഷ്ടത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന പത്രം ഏറ്റെടുത്ത് കൂടുതല്‍ നഷ്ടം സഹിക്കാന്‍ മാത്രം മണ്ടനല്ല ജെഫ്‌ ബെസോസ്. ആമസോണ്‍ ഡോട്ട് കോമില്‍ തുടങ്ങി ലോകത്തെ മുന്‍നിര പണക്കാരില്‍ ഒരാളാകാന്‍ കഴിഞ്ഞ ബെസോസ് എന്ത് മാറ്റമാണ് പത്രത്തില്‍ കൊണ്ടുവരിക എന്ന് കാത്തിരിക്കുകയാണ് അമേരിക്കയിലെ പത്ര ലോകം.

English summary
Amazon.com Inc founder Jeff Bezos will buy the Washington Post newspaper for $250 million in a surprise deal that ends the Graham family's 80-year ownership and hands one of the country's most influential publications to the tech entrepreneur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X