കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ബ്യൂറോക്രസിയിലെ ധീരസത്യസന്ധര്‍

  • By Soorya Chandran
Google Oneindia Malayalam News

ബാംഗ്ലൂര്‍:അഴിമതിയാണ് ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. പാവപ്പെട്ടവനും പണക്കാരനും എല്ലാം ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അഴിമതിയുടെ ഭാഗമാകുന്നുണ്ട്. രാഷ്ട്രീയ നേതൃത്വം പലപ്പോഴും അഴിമതിക്ക് വഴിപ്പെടുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് മറ്റ് വഴിയുണ്ടാകില്ല.

ഇതിനിടയിലും ചില ഉദ്യോഗസ്ഥര്‍ തലപ്പൊക്കത്തോടെ നില്‍ക്കുന്നുണ്ട്. ഞങ്ങള്‍ അഴിമിതിക്ക് കൂട്ട് നില്‍ക്കില്ലെന്ന് ഉറക്കെ പറഞ്ഞ് കൊണ്ട് രാജ്യത്തെ സേവിക്കുന്നവര്‍. അത്തരം ചിലരെ പരിചയപ്പെടാം.

ദുര്‍ഗ ശക്തി നാഗ്പാല്‍

ദുര്‍ഗ ശക്തി നാഗ്പാല്‍

2010 ഐഎഎസ് ബാച്ചില്‍ നിന്നുള്ള യുവതിയാണ് ദുര്‍ഗ ശക്തി നാഗ്പാല്‍. ഛത്തീസ്ഗഢ് കേഡറില്‍ നിന്നുള്ള ഈ യുവതി ഉത്തര്‍ പ്രദേശിലെ മണല്‍ മാഫിയക്കെതിരെ ശക്തമായ നടപടിയെടുത്തതോടെയാണ് ജനശ്രദ്ധ ആകര്‍ഷിച്ചത്. സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്താണ് സര്‍ക്കാര്‍ പ്രതികരിച്ചത്. പള്ളിയുടെ മതിലുപൊളിക്കാന്‍ ഉത്തരവിട്ട് വര്‍ഗ്ഗീയ പ്രശ്‌നം ഉണ്ടാക്കി എന്ന് പറഞ്ഞാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്.

കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് ബിരുദ ധാരിയായ ദുര്‍ഗ നാഗ്പാല്‍ 2009 ലെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ 20 -ാം റാങ്ക് കാരിയായിരുന്നു. ഉത്തര്‍പ്രദേശില്‍ ഐഎഎസ് ഉദ്യോഗസ്ഥനായ അഭിഷേക് സിങ് ആണ് ഭര്‍ത്താവ്

അശോക് ഖെംക

അശോക് ഖെംക

യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയെ മുള്‍ മുനയില്‍ നിര്‍ത്തിയാണ് ഹരിയാനയില്‍ നിന്നുള്ള അശോക് ഖെംക എന്ന ഉഐഎസ് ഉദ്യോഗസ്ഥന്‍ മുഖ്യധാരാ മാധ്യമങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചത്. റോബര്‍ട്ട് വദ്രയും റിയല്‍ എസ്‌റ്റേറ്റ് ഭീമന്‍മാരായ ഡിഎഫ്എലും തമ്മില്‍ നടത്തിയ 58 കോടിയുടെ ഭൂമി ഇടപാട് റദ്ദാക്കിക്കൊണ്ടായിരുന്നു തുടക്കം. ഇതോടെ പലയിടങ്ങളില്‍ നിന്നായി ഭീഷണികള്‍ ഉയരാന്‍ തുടങ്ങി. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് പലതവണ സംസ്ഥാന സര്‍ക്കാരിനെ ബന്ധപ്പെട്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. 22 വര്‍ഷത്തിനിടെ 44 ട്രാന്‍സ്ഫറുകളാണ് സത്യസന്ധത ഇദ്ദേഹത്തിന് നേടിക്കൊടുത്തത്.

മുഗ്ധ സിന്‍ഹ

മുഗ്ധ സിന്‍ഹ

രാജസ്ഥാനിലെ ഝുന്‍ജുനു ജില്ലയിലെ ആദ്യത്തെ വനിത കളക്ടറായി മുഗ്ധ. പ്രദേശിക മാഫിയകള്‍ക്കെതിരെ നടപടിയെടുക്കാന്‍ തുടങ്ങിയതോടെ രാഷ്ട്രീയക്കാര്‍ മുഗ്ധയുടെ ശത്രുക്കളായി. ഒടുവില്‍ ഒരു എംഎല്‍എയുടെ ആവശ്യങ്ങള്‍ നിരാകരിക്കുക കൂടി ചെയ്തതോടെ ഉടനെത്തി ട്രാന്‍സ്ഫര്‍. 1999 ലെ ഐഎഎസ് ബാച്ചിലെ ഉദ്യോഗസ്ഥയായിരുന്നു മുഗ്ധ.

ഒരു ജില്ലാക കളക്ടറുടെ സ്ഥലം മാറ്റത്തിനെതിരെ സാധരാണ ജനങ്ങള്‍ പ്രതികരിക്കുന്ന കാഴ്ചയായിരുന്നു പിന്നീട് രാജസ്ഥാന്‍ കണ്ടത്.

മനോജ് നാഥ്

മനോജ് നാഥ്

രാജ്യം കണ്ടതില്‍വച്ച് ഏറ്റവുംമികച്ച ഐപിഎസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് മനോജ് നാഥ്. രാഷ്ട്രീയക്കാരുടെ താളത്തിനൊത്ത് തുള്ളാതിരുന്നതിനാല്‍ 40 ട്രാന്‍സ്ഫറുകളാണ് ഇദ്ദേഹത്തെ തേടിയെത്തിയത്. 2012 ല്‍ ബിഹാറില്‍ നിന്നാണ് ഇദ്ദേഹം വിരമിച്ചത്. ഐപിഎസ് ജീവിതത്തില്‍ ഒരിക്കല്‍ പോലും സര്‍ക്കാരിന്റെ മെഡലുകളോ അംഗീകാരങ്ങളോ ലഭിക്കാത്ത ഉദ്യോഗസ്ഥാനായിരുന്നു ഇദ്ദേഹം.

1980 ല്‍ ബൊക്കാറോ സ്റ്റീല്‍ എംഡിയെ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്തുകൊണ്ടായിരുന്നു മനോജ് നാഥിന്റെ തുടക്കം. പിന്നീടിങ്ങോട്ട് നിരവധി പ്രധാനപ്പെട്ട കേസുകള്‍ ഇദ്ദേഹം അന്വേഷിച്ച് തെളിച്ചു.

അരുണ്‍ ഭാട്ടിയ

അരുണ്‍ ഭാട്ടിയ

മഹാരാഷ്ട്രയിലെ ഏറ്റവും മികച്ച ഐഎഎസ് ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു അരുണ്‍ ഭാട്ടിയ. റിട്ടയര്‍മെന്റിന് ശേഷംഅദ്ദേഹം പീപ്പിള്‍സ് ഗാര്‍ഡിയന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് ആയി. ഇപ്പോഴും അഴിമതിക്കെതിരായ പോരാട്ടങ്ങള്‍ തുടരുന്നു.

സര്‍വ്വീസിരിക്കെ 26 തവണയാണ് അദ്ദേഹം സ്ഥലം മാറ്റത്തിന് വിധേയനായത്. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ ഇദ്ദേഹത്തിനെതിരെ പല അന്വേഷണങ്ങളും സര്‍ക്കാര്‍ നടത്തി. ഒടുവില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തന്നെ അരുണ്‍ ഭാട്ടിയക്ക് അനുകൂലമായി പരാമര്‍ശം നടത്തി. സത്യസന്ധതക്കും അഴിമതിരഹിത ഭരണത്തിനും അംഗീകാരം നല്‍കുന്നതിന് പകരം ഭാട്ടിയയെ തുടര്‍ച്ചയായി ട്രാന്‍സ്ഫര്‍ ചെയ്യുന്നത് ശരിയല്ലെന്നായിരുന്നു കോടതിയുടെ പരാമര്‍ശം.

ഉമ ശങ്കര്‍

ഉമ ശങ്കര്‍

ദളിത് വിഭാഗത്തില്‍നിന്ന് ഉയര്‍ന്ന് വന്ന ഐഎഎസ് ഉദ്യോഗസ്ഥാനായിരുന്നു ഉമ ശങ്കര്‍. തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയില്‍ അസ്സിസ്റ്റന്റ് കളക്ടറായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. അഴിമതിക്കെതിരെ ശ്കതമായ നിലപാടെടുത്തുപോന്ന ഉമ ശങ്കര്‍ ഒരേ സമയം കരുണാനിധിയുടേയും ജയലളിതയുടേയും ശത്രുവായി. ഡിഎംകെ നേതൃത്വത്തിനെതിരെ കേസെടുത്തതിന് ജോയിന്റ് വിജിലന്‍സ് കമ്മീഷണറായിരിക്കെ അദ്ദേഹത്തെ സംസ്ഥാന സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു.

English summary
Corruption is the most common social problem in India where everyone including the rich and the poor, are one way or the other indulging in this act.But, the country still has bureaucrats who are free from this so called corruption.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X