കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ ജഡ്ജിക്ക് പാകിസ്താനില്‍ നിന്ന് വധഭീഷണി

  • By Aswathi
Google Oneindia Malayalam News

കോട്ടയം: കാശ്മീരിലെ ഭീകരപ്രവര്‍ത്തനത്തിനായി മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത കേസ് പരിഗണിക്കുന്ന എറണാകുളം പ്രത്യേക എന്‍ഐഎ കോടതി ജഡ്ജിക്കും പ്രധാന സാക്ഷിക്കും പാക്കിസ്താനില്‍ നിന്ന് വധഭീഷണി. കേസിന്റെ വിധി രണ്ടുമാസത്തിനകം പറയാനിരിക്കെയാണ് പാക്കിസ്താനിലെ പ്രധാന തീവ്രവാദി ഗ്രൂപ്പുകള്‍ വധഭീഷണി മുഴക്കിയിരിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ വിചാരണ നടത്തുന്ന കോടതി ജഡ്ജിക്കും കേസുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും അതീവ സുരക്ഷ ഏര്‍പ്പെടുത്താന്‍ ആഭ്യന്തര വകുപ്പ് സംസ്ഥാനത്തിന് നിര്‍ദ്ദേശം നല്‍കി. നാലു മലയാളി യുവാക്കളാണ് കാശ്മീര്‍ അതിര്‍ത്തിയില്‍ സുരക്ഷാ സേനയുടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് പിടിയിലായ 17 പ്രതികള്‍ ഇപ്പോള്‍ എറണാകുളം സബ്ജയിലിലാണ്. കേസിന്റെ വിചാരണ ഏതാണ്ട് പൂര്‍ത്തിയായി.

കാശ്മീര്‍ പൊലീസിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ ഗുലാബിനാണ് കേസിലെ പ്രധാന സാക്ഷി. ഇയാള്‍ക്കുള്‍പ്പടെ എല്ലാ സാക്ഷികള്‍ക്കും സുരക്ഷയൊരുക്കണമെന്ന് കേന്ദ്രസുരക്ഷാ ഏജന്‍സികള്‍ സംസ്ഥാന ആഭ്യന്തര വകുപ്പിന് കൈമാറിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ദേശീയ പ്രാധാന്യമുള്ളതായതിനാല്‍ വിധി കണക്കിലെടുത്ത് രാജ്യത്ത് എല്ലായിടത്തും സുരക്ഷ ശക്തമാക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കി.

English summary
Death threat against Kerala judge from Pakistan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X