കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി വെടിവെപ്പ്: 16 കാരി പിടിയില്‍

Google Oneindia Malayalam News

delhi
ദില്ലി: തെക്കന്‍ ദില്ലിയില്‍ ചൊവ്വാഴ്ചയുണ്ടായ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് 16 കാരി പോലീസിന്റെ പിടിയിലായി. അറസ്റ്റിലായ പെണ്‍കുട്ടിയുടെ കാമുകനാണ് വെടിയുതിര്‍ത്തത് എന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ ഇയാളെ കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല.

അതേസമയം ദില്ലിയില്‍ വെടിയേറ്റ് ആശുപത്രിയില്‍ കഴിയുന്ന നീലോഫറിന്റെ (പേര് യഥാര്‍ത്ഥമല്ല) നില ഗുരുതരമായി തുടരുകയാണ്. പെണ്‍കുട്ടിയുടെ തൊണ്ടയില്‍ നിന്നും ഡോക്ടര്‍മാര്‍ വെടിയുണ്ട നീക്കം ചെയ്തു എങ്കിലും കുട്ടിയുടെ സ്ഥിതിയില്‍ ആശാവഹമായ പുരോഗതി ഇനിയും ഉണ്ടായിട്ടില്ല.

അറസ്റ്റിലായ പെണ്‍കുട്ടിയുടെ കാമുകനായ ശേഖര്‍ (പേര് യഥാര്‍ത്ഥമല്ല) നീലോഫറിന്റെ അമ്മയെ വിളിച്ച് മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. ശേഖര്‍ നേരത്തെ നീലോഫറുമായി സ്‌നേഹത്തിലായിരുന്നത്രെ. ശേഖറിന്റെ പുതിയ കാമുകി നേഹ (പേര് യഥാര്‍ത്ഥമല്ല) യുമായി നീലോഫര്‍ വഴക്കുണ്ടാക്കിയതാണ് കൊലപാതക ശ്രമത്തിന് കാരണം എന്നും പോലീസ് കരുതുന്നു.

വെടിവെപ്പ് നടന്ന ചൊവ്വാഴ്ച രാവിലെ നേഹയും നീലോഫറും വഴക്കിടുകയും നീലോഫര്‍ രണ്ട് തവണ നേഹയുടെ മുഖത്ത് അടിക്കുകയും ചെയ്തിരുന്നത്രെ. ഇക്കാര്യം നേഹ ശേഖറിനടുത്ത് അറിയിക്കുകയും നീലോഫറിനെ ഒരു പാഠം പഠിപ്പിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ആക്രമണം ആസൂത്രണം അഞ്ചുപേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ എട്ടരയോടെ നീലോഫറിന്റെ വീട്ടിലെത്തിയാണ് ഇവര്‍ വെടിവെപ്പ് നടത്തിയത്. കോളിംഗ് ബെല്‍ അടിച്ച് നീലോഫറിനെ പുറത്തേക്ക് വിളിച്ച് പിസ്റ്റള്‍ കൊണ്ട് വെടി വെക്കുകയായിരുന്നു. അതീവഗുരുതരമായി പരിക്കേറ്റ നീലോഫറിനെ ആദ്യം എയിംസിലേക്കും പിന്നീട് മാക്‌സ് ഹോസ്പിറ്റലിലേക്കും മാറ്റുകയായിരുന്നു.

English summary
A 16-year-old girl has been held in connection with firing incident in south Delhi in which another teenage girl was seriously injured.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X