കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റബ്ബ് ജയിച്ചു; പോലീസുകാരന് സസ്‌പെന്‍ഷന്‍

Google Oneindia Malayalam News

പരപ്പനങ്ങാടി: വിദ്യാഭ്യാസമന്ത്രിയുടെ മകന്റെ പാസ്‌പോര്‍ട്ട് വേരിഫിക്കേഷന്‍ നടത്തിയ പോലീസ് ഉദ്യോഗസ്ഥന് ഡി ജി പിയുടെ വക നേരിട്ട് സസ്‌പെന്‍ഷന്‍. മന്ത്രി പി കെ അബ്ദുറബ്ബിന്റ പരാതിയിന്മേലാണ് നടപടി എന്നാണ് ഔദ്യോഗിക വിശദീകരണം. പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ രമേശ് ആണ് മന്ത്രിയുടെ മകനായ ഇസാസ് നഹയുടെ പാസ്‌പോര്‍ട്ട് എന്‍ക്വയറിയെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായത്.

രണ്ടാഴ്ച മാത്രം സാധാരണഗതിയില്‍ കൈവശം വെക്കാറുളള പാസ്‌പോര്‍ട്ട് എന്‍ക്വയറി രണ്ടരമാസം ശ്രമിച്ചിട്ടും നഹയെ നേരിട്ടുകാണാഞ്ഞാണത്രെ രമേശ് തിരിച്ചയച്ചത്. മെയ് 16 മുതല്‍ ജൂലൈ 27 വരെയുള്ള രണ്ടരമാസം നിരവധി തവണ ശ്രമിച്ചിട്ടും ഇസാസ് നഹയെ നേരിട്ടുകണ്ട് ഒപ്പുവാങ്ങാന്‍ സാധിച്ചില്ല എന്ന് പോലീസ് വിശദീകരണം കൊടുത്തിരുന്നു.

എന്നാല്‍ ഇസാസ് നഹ നാട്ടിലുണ്ടായിരുന്നപ്പോള്‍ വേരിഫിക്കേഷന്‍ നടത്തിയില്ല എന്നാണ് മന്ത്രിയുടെ ആക്ഷേപം. മന്ത്രിയോടും മന്ത്രിയുടെ ഗണ്‍മാനോടും രമേശ് അപമര്യാദയായി പെരുമാറി എന്നും മന്ത്രിക്ക് പരാതിയുണ്ട്. ഹൈദരാബാദ് ഐ ഐ ടിയിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഇസാസ് നഹ.

മന്ത്രിയുടെ മകന്‍ ഹൈദരാബാദില്‍ നിന്ന് വരുന്നത് വരെ കാത്തുനിന്ന് വേരിഫിക്കേഷന്‍ നടത്താത്തതുകൊണ്ടാണോ സംസ്‌പെന്‍ഷന്‍ എന്ന സംശയവും പോലീസുകാര്‍ക്കിടയില്‍ ഉയരുന്നുണ്ട്. നേരത്തെ മന്ത്രിയുടെ മകന് പാസ്‌പോര്‍ട്ട് നിഷേധിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്‍ വിവാദമായിരുന്നു.

English summary
Police officer suspended after sending back minister PK Abdu Rabb's son's passport inquiry.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X