കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീതി പരത്തി മുല്ലപ്പെരിയാര്‍;ഇടുക്കിഡാം തുറക്കില്ല

  • By Aswathi
Google Oneindia Malayalam News

Mullapperiyar dam
കുമളി: പ്രദേശവാസികളില്‍ ഭീതി പരത്തി മുല്ലപ്പെരിയാല്‍ അണക്കെട്ടിലെ ജലനിരപ്പ് 135.4 അടിയായി ഉയര്‍ന്നു. 136 അടിയാണ് അണക്കെട്ടിന്റെ സംഭരണ ശേഷി. ഇനി 0.6 അടി കൂടെ ഉയര്‍ന്നാല്‍ സ്പില്‍വേയിലെ ഷട്ടറുകള്‍ വഴി വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിത്തുടങ്ങും. അഞ്ചരയടികൂടെ ഉയര്‍ന്നാല്‍, 22 വര്‍ഷത്തിനു ശേഷം ഇടുക്കി അണക്കെട്ടും തുറക്കേണ്ട സ്ഥിതിയാണ്. എന്നാല്‍ ഡാം തുറന്നു വിടില്ലെന്ന് ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷന്‍ വ്യക്തമാക്കി.

ജനങ്ങളുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ഇപ്പോള്‍ ഇടുക്കി ഡാം തുറന്നു വിടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. നിലവില്‍ ഡാമുകളുടെ അവസ്ഥ വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തലയോഗത്തിലാണ് ചീഫ് സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്. ജലനിരപ്പ് ഉയരുന്നത് ഡാമിനെ പ്രതികൂലമായി ബാധിക്കില്ലെന്നും ഡാമിന് പ്രചരിക്കുന്ന തരത്തിലുള്ള മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ കഴിഞ്ഞ ദിവസം ജലനിരപ്പ് ഉയര്‍ന്നതോടെ ആറിടങ്ങളിലായി അണക്കെട്ടിന് ദ്വാരങ്ങള്‍ കണ്ടെത്തിയിരുന്നു. ഈ ഭാഗങ്ങളിലൂടെ വെള്ളം ചീറ്റിത്തുടങ്ങിയതും ജനങ്ങളില്‍ ആശങ്കയുണ്ടാക്കി. അതേ സമയം, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നാവിക സേനയും ദേശീയ ദുരിന്തനിവാരണ സേനയും ജില്ലയിലെ നാല് കേന്ദ്രങ്ങളിലായി ക്യാപ് ആരംഭിച്ചിട്ടുണ്ട്.

English summary
The water level in the controversial Mullaperiyar dam has risen to 135 feet raising serious concern for the safety. The maximum capacity of the dam is 136 ft.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X