ദളിതരെ മുഴുവന്‍ ബിപിഎല്‍ ആക്കാന്‍ നീക്കം

പ്രത്യേക പട്ടികയില്‍ പെടുത്താതെ തന്നെ ദളിത് വിഭാഗങ്ങള്‍ ദാരിദ്ര്യ രേഖക്ക് താഴെ വരണം എന്നാണ് സാമൂഹ്യ നീതി മന്ത്രാലയം ആവശ്യപ്പെടുന്നത്. പലപ്പോഴും ദളിത് വിഭാഗങ്ങള്‍ ദാരിദ്ര്യ രേഖക്ക് മുകളില്‍ വരുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യം.
എന്നാല്‍ ഈ പട്ടികയില്‍ നിന്ന് ശമ്പളക്കാരേയും വരുമാന നികുതി അടക്കുന്നവരേയും ഒഴിവാക്കാമെന്നും മന്ത്രാലയം നിര്‍ദ്ദേശിക്കുന്നുണ്ട്. നിലവില്‍ രാജ്യത്ത് 23 ശതമാനം ജനങ്ങളും ദളിത് വിഭാഗത്തില്‍ പെട്ടവരാണ്. ഇവരില്‍ 20 ശതമാനത്തോളം പേരും ദാരിദ്ര്യ രേഖക്ക് താഴെ വരും. ദളിത് വിഭാഗങ്ങളില്‍ വെറും മൂന്ന് ശതമാനം മാത്രമാണ് ശമ്പളോ മറ്റ് കാര്യമായ വരുമാനമോ ഉള്ളവര്‍.
എന്തായാലും സാമൂഹ്യ-സാമ്പത്തിക-ജാതി സര്‍വ്വേയുടെ അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു അന്തിമ തീരുമാനമെടുക്കുക.












Click it and Unblock the Notifications