കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യം സ്വാതന്ത്ര്യദിനത്തെ വരവേല്‍ക്കാനൊരുങ്ങുന്നു

  • By Aswathi
Google Oneindia Malayalam News

ദില്ലി: ബ്രിട്ടീഷ് സാമ്രാജിത്വ ശക്തിയില്‍ നിന്ന് വീണ്ടെടുത്ത സ്വാതന്ത്ര്യത്തിന്റെ അറുപത്തിയേഴാം വാര്‍ഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. 1947 ആഗസ്ത് 15, ഒരു വെള്ളിയാഴ്ച അര്‍ദ്ധരാത്രി കൊളോണിയലിസ്റ്റുകളില്‍ നിന്ന് ഇന്ത്യയെ സ്വതന്ത്ര്യമാക്കുമ്പോള്‍ കൊള്ളയടിക്കപ്പെട്ട 'ഇന്ത്യന്‍ സമ്പന്നത' തിരിച്ചുപിടിക്കുക എന്നത് നമ്മളെ സംബന്ധിച്ച് ഒരു വെല്ലുവിളിതന്നെയായിരുന്നു.

സ്വാതന്ത്ര്യ ദിന ആശംസകള്‍ അയയ്ക്കൂ

മഹാത്മാ ഗാന്ധിയും സുഭാഷ് ചന്ദ്രബോസും ജവഹര്‍ ലാല്‍ നെഹ്രുവും സര്‍ദാര്‍ വല്ലഭായി പട്ടേലുമെല്ലാം പൊരുതി നേടിത്തന്ന സ്വാതന്ത്ര്യ ഇന്ത്യയില്‍ ഒരു ജനാധിപത്യഭരണം സ്ഥാപിക്കുക എന്നതായിരുന്നു അതില്‍ പ്രധാനം. പ്രത്യേകിച്ചും സ്വാതന്ത്ര്യത്തോടൊപ്പം വിഭജിക്കപ്പെട്ട ഇന്ത്യയില്‍.

Independence

അങ്ങനെയാണെങ്കിലും, ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ. പക്ഷേ സ്വാതന്ത്ര്യത്തിന്റെയോ ജനാധിപത്യത്തിന്റെയോ അര്‍ത്ഥം ഇന്ത്യക്കാരന് അറിയുമോ എന്നത് സംശയം. അല്ലെങ്കില്‍ ആ അര്‍ത്ഥം മനസ്സിലാക്കിയിട്ടും അത് ദുരുപയോഗം ചെയ്യപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്നറിയപ്പെടുന്ന ഇന്ത്യ ഇന്ന് തൊഴിലില്ലായ്മയുടെയും ദാര്‍ദ്രത്തിന്റെയും നിരക്ഷരതയുടെയും അഴിമതിയുടെയും നാടാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളെ കുറിച്ച് പറയുകയും വേണ്ട.

നാളെയുടെ തലമുറകള്‍ക്കു വേണ്ടി അഴിമതിയില്‍ മുങ്ങിത്താണ ഇന്ത്യയെ രക്ഷപ്പെടുത്താന്‍ പുതിയ സമരമുറകളുമായി പുതിയ നേതാക്കള്‍ വന്നേ മതിയാകൂ. ഇങ്ങനെയൊക്കെ ആണെങ്കിലും, വരാനിരിക്കുന്ന 67ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യത്തെ വിവിധ സ്‌കൂളുകളും കോളേജുകളും ജനസമൂഹവും. ത്രിവര്‍ണ പതാകയുയര്‍ത്തി വന്ദേമാതരം ആലപിച്ച് നമുക്കും സ്മരിക്കാം ഒരിക്കല്‍കൂടെ സ്വാതന്ത്രത്തിന് വേണ്ടി ജീവന്‍ പൊലിച്ച സമരസേനാനികളെ.

English summary
As India gears up to celebrate its 67th anniversary of Independence Day, we take a look at issues from which India still needs to get independence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X