Get Updates
Get notified of breaking news, exclusive insights, and must-see stories!

'അമ്മ'യെ കാണാനെത്തിയ പാക് കുടുംബം കസ്റ്റഡിയില്‍

കൊല്ലം: ശരിയായ യത്രാ രേഖകള്‍ ഇല്ലാതെ കേരളത്തിലെത്തിയ പാകിസ്താനി കുടുംബത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം വളളിക്കാവിലുള്ള അമൃതാനന്ദമയി ദേവിയുടെ ആശ്രമത്തിലെത്തിയ പാകിസ്താന്‍ സ്വദേശികളായ അഞ്ചംഗ കുടുംബത്തെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത്.

പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ താമസക്കാരായ കിഷോര്‍കുമാറും ഭാര്യയും മൂന്ന് പെണ്‍കുട്ടികളുമാണ് അമൃതാനന്ദമയിയെ കാണാനായി മഠത്തിലെത്തിയത്. 2013 ആഗസ്റ്റ് 10 നാണ് ഇവര്‍ വള്ളിക്കാവില്‍ എത്തിയത്. വിദേശത്ത് നിന്നുള്ളവരായതിനാല്‍ മഠം അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കേരളത്തിലേക്ക് യാത്ര ചെയ്യാനുള്ള അനുമതിയില്ലെന്ന കാര്യം വ്യക്തമായത്.

കിഷോര്‍കുമാറിന്റെ ബന്ധു മഹാരാഷ്ട്രയിലെ താനെയിലെ താമസക്കാരനാണ്. താനെ വരെ സഞ്ചരിക്കാനുള്ള വിസയാണ് ഇവര്‍ക്ക് അനുവദിച്ചിരുന്നത്. എന്നാല്‍ ഇത് മറച്ച് വച്ച് ഇവര്‍ ബന്ധുവിനൊപ്പം കൊല്ലത്തെ അമൃതാനന്ദമയി ആശ്രമത്തിലേക്ക് വരികയായിരുന്നു.

കിഷോര്‍ കുമാറിനേയും കുടുംബത്തേയും ചോദ്യം ചെയ്യുന്നതിനായി സിറ്റി പോലീസ് കമ്മീഷണറുടെ ഫീസിലെത്തിച്ചു. തങ്ങള്‍ അമൃതാനന്ദമയി ഭക്തരാണെന്നും അമ്മയെ കാണാനാണ് കേരളത്തിലെത്തിയതെന്നും കിഷോര്‍ കുമാര്‍ പോലീസിനോട് പറഞ്ഞു. ഇവര്‍ക്കെതിരെ രെജിസ്‌ട്രേഷന്‍ ഓഫ് ഫോറിനേഴ്‌സ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. സംഭവം ഇന്ത്യയിലെ പാകിസ്താന്‍ ഹൈക്കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+