Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് വിമുക്ത ഇന്ത്യക്ക് മോഡിയുടെ ആഹ്വാനം

ഹൈദരാബാദ്: കോണ്‍ഗ്രസ് വിമുക്തമായ ഇന്ത്യക്ക് ആഹ്വാനം ചെയ്തുകൊണ്ട് ബിജെപിയുടെ ദക്ഷിണേന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമായി. ഹൈദരാബാദില്‍ നടന്ന യുവജന റാലിയെ ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ ദേശീയ തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനുമായ നരേന്ദ്രമോഡി അഭിസംബോധന ചെയ്തു.

ദേശസ്‌നേഹത്തിലൂന്നിയായിരുന്നു മോഡിയുടെ പ്രസംഗം. പാകിസ്താന്റെ ആക്രമണങ്ങളില്‍ മൃദു സമീപനം സ്വീകരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികളെ മോഡി രൂക്ഷമായി വിമര്‍ശിച്ചു. ലാല്‍ ബഹാദൂര്‍ സ്റ്റേഡിയത്തില്‍ പതിനായിരങ്ങളാണ് മോഡിയുടെ പ്രസംഗം കേള്‍ക്കാനായി എത്തയിരുന്നത്. വിവിധ ഭാഗങ്ങളില്‍ തീയ്യറ്ററുകളിലും മോഡിയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തിരുന്നു.

Narendra Modi

കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ന് രാജ്യത്തിന് ബാധ്യതയായിരിക്കുകയാണെന്ന് മോഡി ആരോപിച്ചു. പാകിസ്താനുമായി മാത്രമല്ല, ചൈനയുമായും ബംഗ്ലാദേശുമായും ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകള്‍ ന്യായീകരിക്കാനാവുന്നതല്ലെന്നും മോഡി പറഞ്ഞു.

അതിര്‍ത്തിയില്‍ രണ്ട് ഇന്ത്യന്‍ ജവാന്‍മാരെ പാകിസ്താന്‍ കഴുത്തറുത്ത് കൊന്നപ്പോള്‍, ഇനി ഇത്തരം നടപടികള്‍ സഹിഷ്ണുതയോടെ കാണില്ലെന്ന് പറഞ്ഞ പ്രധാന മന്ത്രി ഇപ്പോള്‍ എന്താണ് ഒന്നും മിണ്ടാത്തതെന്ന് മോഡി ചോദിച്ചു. അഞ്ച് ഇന്ത്യന്‍ ജവാന്‍മാരെ പാകിസ്താന്‍ പട്ടാളക്കാര്‍ വെടിവച്ചു കൊന്നപ്പോള്‍പാകിസ്താന്റെ പ്രതിനിധികള്‍ക്ക് പ്രോട്ടോകോളിന്റെ പേരില്‍ ബിരിയാണി കൊടുക്കുയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തതെന്ന് മോഡി ആരോപിച്ചു. ഇത്തരമൊരു ഭരണ നേതൃത്വത്തോട് തനിക്ക് സഹതാപമാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ അതിര്‍ത്തിയില്‍ ആക്രമണം നടക്കുമ്പോള്‍ എന്ത് കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ നിശ്ശബ്ദത പാലിക്കുന്നതെന്ന് ജനങ്ങള്‍ക്ക് അറിയണം. പാകിസ്താന്‍ നടത്തുന്ന ഒരോ അതിക്രമങ്ങളേയും എന്തിനാണ് നമ്മുടെ രാഷ്ട്രം എപ്പോഴും സഹിച്ചുകണ്ടിരിക്കുന്നത്-മോഡി ചോദിച്ചു.

ആന്ധ്രയിലെ എംപി മാരുടെ ബലത്തില്‍ കോണ്‍ഗ്രസ് ദില്ലിയില്‍ വിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് എന്ത് നടക്കുന്നു എന്ന് ദില്ലിയെ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ലെന്നും മോഡി പറഞ്ഞു. ലഡാക്കിലെ ചൈനീസ് കടന്നുകയറ്റവും കേരളത്തില്‍ ഇറ്റാലിയന്‍ കപ്പലിലെ നാവികര്‍ രണ്ട് പേരെ വെടിവച്ചുകൊന്ന സംഭവവും ഒക്കെ മോഡിയുടെ പ്രസംഗത്തില്‍ കടന്നു വന്നു.

തെലുങ്കാന രൂപീകരണത്തിന് എന്നും അനുകൂല നിലാപാടായിരുന്നു ബിജെപി എടുത്തിരുന്നത് എന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് ഇപ്പോഴത് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ലാല്‍ ബഹാദൂര്‍ സ്റ്റേഡിയത്തില്‍ തിങ്ങിക്കൂടിയ പതിനായരിക്കണക്കിന് തെലുങ്കാനക്കാരെക്കൊണ്ട് സീമാന്ധ്രക്ക് ജയ് വിളിപ്പിച്ചുകൊണ്ടാണ് മോഡി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+