Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍

India flag
ദില്ലി: രാജ്യമെങ്ങും അറുപ്പത്തിയേഴാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. കൊടിതോരണങ്ങള്‍ കെട്ടിയും ത്രിവര്‍ണപതാകയെ കുറിക്കുന്ന ബലൂണുകള്‍ പറത്തിയുംസ്‌കൂളുകള്‍ മുതല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് വരെ സ്വാന്ത്ര്യത്തിന്റെ അറുപത്തിയേഴാം വര്‍ഷത്തെ വരവേല്‍ക്കുന്നു.

1947 ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യത്തോടൊപ്പം ഇന്ത്യയില്‍ നിന്ന് വിഭജിക്കപ്പെട്ട പാകിസ്താന് അന്ന് തീരാത്ത ശത്രുത എന്നും ബാക്കിയാണ്. അതിന്റെ ദൃഷ്ടാന്തമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അതിര്‍ത്തിയില്‍ നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങള്‍.

സ്വാതന്ത്ര്യ ദിന ആശംസകള്‍ അയയ്ക്കൂ

ഇന്ത്യക്കാരടെ ജനാധിപത്യ സങ്കല്‍പങ്ങളെ കുറിച്ച് പറയുകയും വേണ്ട. സ്വാതന്ത്ര്യദിനം വരുമ്പോള്‍ മാത്രം അതിനെ കുറിച്ചാലോചിക്കുന്ന ഒരു ജനസമൂഹമാണ് ഇന്നുള്ളത്. അഴിമതിയും തൊഴിലില്ലായ്മയും പട്ടിണിയും ദാരിദ്രവും പോരാത്തതിന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ വര്‍ധിച്ചുവരുന്ന ആക്രമണവും. സ്വാതന്ത്ര്യം എന്ന വാക്കിനെ ചൂഷണം ചെയ്യുന്ന തരത്തിലേക്ക് ഓരോ ഇന്ത്യക്കാരനും മാറിക്കഴിഞ്ഞു.

കേരളത്തിലേക്ക് തിരിയുമ്പോള്‍ ഒട്ടും മോശമല്ല. സോളാര്‍ തട്ടിപ്പിലും അതിനെ തുടര്‍ന്ന് പ്രതിപക്ഷവും ഭരണപക്ഷവും നടത്തുന്ന വടംവലിയിലും പെട്ട് മുറുകിയിരിക്കുകയാണ് കേരള ജനത. പാര്‍ട്ടിക്കകത്തെ ഗ്രൂപ്പ് പോരും മുന്നണിയിലെ പ്രശ്‌നവും തീര്‍ത്ത് ജനങ്ങള്‍ക്ക് വേണ്ട ജനാധിപത്യഭരണം നടപ്പിലാക്കുക എന്നത് അസാധ്യം.

എങ്കിലും, സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികള്‍ രാജ്യത്തിന്റെ വിവിധ ദിക്കുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് സന്തോഷകരം തന്നെ. ഇതിനോടൊപ്പം രാജ്യത്തിന്റെ മുക്കിലും മൂലയിലും കടുത്ത സുരക്ഷയും ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രത്യേകിച്ച് തലസ്ഥാന നഗരിയിലും അതിര്‍ത്തിയിലും. എയര്‍പോര്‍ട്ട്, റയില്‍വേ സ്റ്റേഷന്‍, ജനങ്ങള്‍ തിങ്ങി നില്‍ക്കുന്ന മാര്‍ക്കക്കറ്റ്, മെട്രോ നഗരങ്ങള്‍ തുടങ്ങിയിടങ്ങളെല്ലാം കടുത്ത സംരക്ഷണത്തിന്റെ വലയത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+