കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുപ്പതിയിലേക്കുള്ള ബസ് സര്‍വ്വീസ് നിര്‍ത്തലാക്കി

  • By Meera Balan
Google Oneindia Malayalam News

തിരുപ്പതി: ആന്ധ്ര സംസ്ഥാനം വിഭജിയ്ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ആന്ധ്രപ്രദേശിലെ ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ആന്ധ്രയിലെ പ്രമുഖ ഹിന്ദു ക്ഷേത്രമായ തിരുപ്പതിയിലേക്കുള്ള ബസ് സര്‍വ്വീസുകളാണ് സമരം മൂലം മുടങ്ങിക്കിടക്കുന്നത്. 40 വര്‍ഷത്തിനിടയ്ക്ക് ഇത് ആദ്യമായാണ് തിരുപ്പതിയിലേക്കുള്ള ബസ് സര്‍വ്വീസ് മുടങ്ങുന്നത്. നിത്യേന 50,000 ല്‍ അധികം തീര്‍ത്ഥാടകരാണ് ഈ ക്ഷേത്രത്തില് വന്ന് പോകുന്നത്. ആഗസ്റ്റ് 13 നാണ് ആന്ധ്രപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചത്. ഇത് മൂലം തീര്‍ത്ഥാടകര്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കാണാന്‍ സാധിയ്ക്കുന്നത്.

Tirupati

തീര്‍ത്ഥാടനത്തിനായി ബസുകളെ ആശ്രയിച്ചിരുന്നവരാണ് അധികവും. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുംപോലും ഒട്ടേറെ ആളുകള്‍ എത്തുന്ന തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുള്ള ബസ് സര്‍വ്വീസുകള്‍ പെട്ടന്ന് പിന്‍വലിച്ചത് യാത്രക്കാരില്‍ പലരും അറിഞ്ഞിരുന്നില്ല. അതിനാല്‍ തന്നെ ക്ഷേത്രം സന്ദര്‍ശിയ്ക്കുന്നതിന് ഇവര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ കീഴില്‍ 1500 ബസുകളാണ് തിരുപ്പതിയിലേക്ക് സര്‍വ്വീസ് നടത്തിയരുന്നത്.

ചൊവ്വാഴ്ച അര്‍ദ്ധരാത്രിമുതല്‍ തന്നെ സീമാമന്ധ്രയിലെ മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടൊപ്പം ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരും അനിശ്ചിതകാല പണിമുടക്ക് സമരത്തില്‍ പങ്കെടുക്കാന്‍ തുടങ്ങി. രാത്രി തന്നെ ഇവര്‍ തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിലേക്കുള്ള റോഡുകള്‍ അടച്ചിട്ടു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിയ്ക്കുന്നത് വരെ സമരം തുടരുമെന്ന് ഇവര്‍ അറിയിച്ചു. ലോകത്തെ തന്നെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുപ്പതി.

English summary
For the first time in nearly four decades, buses going to the famous Hindu temple atop Tirumala Hills were stopped on Tuesday as transport employees joined the indefinite mass strike to protest the centre's decision to bifurcate Andhra Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X