കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗയസ്ഫോടനം; ഹിന്ദു സന്യാസി പിടിയില്‍

  • By Meera Balan
Google Oneindia Malayalam News

പട്‌ന: ബോധ് ഗയ സ്‌ഫോടനവുമായി ബന്ധ്‌പെട്ട ഹിന്ദു സന്യാസിയെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 14 നാണ് സന്യാസി അറസ്റ്റിലായ വിവരം പൊലീസ് പുറത്ത് വിടുന്നത്. പൊലീസിന്റെ സഹായത്തോടെയാണ് അരൂപ് ബ്രഹ്മചാരിയെ എന്‍ഐഎ പിടികൂടുന്നത്. ഗയ സ്‌ഫോടനത്തെത്തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. പശ്ചിമ ബംഗാളുകാരനായ ബ്രഹ്മചാരി ബോധ് ഗയയിലാണ് താമസിയ്ക്കുന്നത്. സുരക്ഷാ കാരണങ്ങളെത്തുടര്‍ന്ന് സന്യാസിയെ ഗയയിലെ രാംപൂര്‍ പൊലീസ് സ്റ്റേഷനില്‍ താമസിച്ചിപ്പിരിയ്ക്കുകയാണ്.

Gaya Blast

2013 ജൂലൈ ഏഴിനാണ് ബിഹാറിലെ മഹാബോധി ക്ഷേത്രത്തില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ പത്തില്‍ അധികം ബോംബുകളാണ് പൊട്ടിത്തെറിച്ചത്. മൂന്നെണ്ണം നിര്‍വീര്യമാക്കിയിരുന്നു. അറസ്റ്റിലായ സന്യാസിയെ എന്‍ഐഎ ചോദ്യം ചെയ്യും. ആറ് പേരെ സംഭവവുമായി ബന്ധപ്പെട്ട് എന്‍ഐഎ പിടികൂടിയിരുന്നു.സംഭവുമായി ബന്ധപ്പെട്ട് മുന്‍പ് അറസ്റ്റിലായ വിനോദ് മിസ്ത്രിയെ പല തവണ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു.

സ്ഫോടനത്തിന് ശേഷം നടത്തിയ തെരച്ചിലില്‍ ഇയാളുടെ തിരിച്ചറിയല്‍ കാര്‍ഡ് ക്ഷേത്ര പരിസരത്ത് നിന്ന് കണ്ടെത്തിയിരുന്നുപൊലീസ് പുറത്ത് വിട്ട സിസിടിവി ദൃശ്യങ്ങളില്‍ അ‍ഞ്ജാതരായ ചിലരെ ക്ഷേത്ര പരിസരത്ത് കണ്ടിരുന്നു.ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിയ്ക്കുന്നത്. പ്രശസ്തമായ ബുദ്ധവിഹാരങ്ങളിലൊന്നാണ് മഹാബോധി ക്ഷേത്രം. ക്ഷേത്രത്തില്‍ സ്‌ഫോടനം ഉണ്ടായതുമായി ബന്ധപ്പെട്ട് ഒ്ടടേറെ അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു.

English summary
The National Investigation Agency (NIA) probing the serial bomb blasts at Bodh Gaya's Mahabodhi temple, has arrested a Hindu priest, Arup Brahmachari.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X