കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍റെ സ്വാതന്ത്ര്യദിനം ആഗസ്റ്റ് 14?

  • By Meera Balan
Google Oneindia Malayalam News

India, Pak, Flag
ബാംഗ്ലൂര്‍: നൂറ്റാണ്ടുകള്‍ നീണ്ട അടിമത്തത്വത്തിന്റെ ചങ്ങല വലിച്ചെറിഞ്ഞ് അര്‍ദ്ധരാത്രിയിലും സ്വാതന്ത്ര്യത്തിന്റെ സൂര്യനെ കണ്ട രാജ്യം ഇന്ത്യ. 1947 ആഗസ്റ്റ് 15 ഇന്ത്യയും പാകിസ്താനും സ്വതന്ത്രരാജ്യങ്ങളായി മാറ്റപ്പെട്ടു. രണ്ട് രാജ്യങ്ങളും ഒരേ ദിവസമാണ് സ്വാതന്ത്ര്യം നേടിയതെങ്കിലും ആഗസ്റ്റ് 14 നാണ് പാകിസ്താന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിയ്ക്കുന്നത്. ഇതിന് പിന്നില്‍ ചില കാരണങ്ങളുണ്ട്

തങ്ങളുടെ ആദ്യത്തെ സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ പാകിസ്താനും ആഗസ്റ്റ് 15 നാണ് കൊണ്ടാടിയത്. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പാകിസ്താന്‍ ആഗസ്റ്റ് 14 ന് സ്വാതന്ത്ര്യ ദിനം ആഘോഷിയ്ക്കാന്‍ തുടങ്ങി. ആഗസ്റ്റ് 15 നാണ് 1945 നാണ് ജപ്പാന്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ പരാജയപ്പെടുന്നത്.അതിനാല്‍ തന്നെയാണ് ആഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യദിനമായി തെരഞ്ഞെടുക്കാന്‍ മൗണ്ട് ബാറ്റണ്‍ തീരുമാനിച്ചത്. 1948 ആഗസ്റ്റ് 14 ന് പാകിസ്താന്‍ തങ്ങളുടെ രണ്ടാമത്തെ സ്വാതന്ത്ര്യദിനം കൊണ്ടാടി. ഇതിന് കാരണം റംസാന്റെ 27 -ാം നോമ്പ് അന്നായിരുന്നു, മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് റംസാന്റെ 27-ാം രാവ്.

രാജ്യങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുമെന്ന് ഏറെക്കുറെ ഉറപ്പായെങ്കിലും ആഗസ്റ്റ് 15 നാണ് ഇരു രാജ്യങ്ങള്‍ക്കും ഔദ്യോഗികമായി സ്വാതന്ത്ര്യം അനുവദിച്ചത്. പാകിസ്താന്റെ സ്വതന്ത്ര്യദിനമായി മുഹമ്മദലി ജിന്ന പറഞ്ഞതും ആഗസ്റ്റ് 15 തന്നെയായിരുന്നു.

English summary
The separate states of India and Pakistan were created at midnight on August 15, 1947.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X