അസമയത്ത് ഫോണ്‍വിളി ഭര്‍ത്താവിനോടുള്ള വഞ്ചന;കോടതി

തലശ്ശേരി കുടുംബ കോടതിയുടെ വിധിക്കെതിരെ ഭാര്യയും ഭര്‍ത്താവും നല്‍കിയ അപ്പീലിലാണ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കും ജസ്റ്റിസ് പിഡി രാജനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെന്‍ഞ്ചിന്റെ ഉത്തരവ്.
സഹോദരരുടെ മക്കളായ ദമ്പതികള്‍ പത്ത് വര്‍ഷം പ്രണയിച്ചതിനു ശേഷം 2001ലാണ് വിവാഹിതരായത്. ഇരട്ടകളായ രണ്ട് പെണ്‍കുഞ്ഞുങ്ങളും ഇവര്‍ക്കുണ്ട്. എന്നാല്‍ 2008ഓടെ ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് ഒത്തുപോകാന്‍ കഴിയാതെ വരികയും ഇരുവരും പിരിഞ്ഞ് താമസിക്കാന്‍ തുടുങ്ങുകയും ചെയ്തു. ഈ സമയത്ത് ഭാര്യ തന്റെ സ്‌കൂള്‍ കാലത്തെ കൂട്ടുകാരനുമായി ഫോണില്‍ സംസാരിക്കാന്‍ തുടങ്ങി.
ഇരുവരും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന ഭര്‍ത്താവിന്റെ വാദം തലശ്ശേരി കുടുംബ കോടതി തള്ളി. തുടര്‍ന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ പോവുകയായിരുന്നു. വിദ്യാഭ്യാസ സമ്പന്നയായ ഭാര്യ അവിഹിത അടുപ്പം നിലനിര്‍ത്തിയത് ഭര്‍ത്താവിനോടുള്ള ക്രൂരതയാവുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.


Click it and Unblock the Notifications