സംശയരോഗം; ഭാര്യയെ കൊന്ന് സെപ്ടിക് ടാങ്കില്‍ മൂടി

മദ്യപിച്ച് വീട്ടിലെത്തിയ ആന്റണി ഏഴും അഞ്ചും വയസ്സുള്ള മക്കളുടെ മുന്നില്‍ വച്ച് സുനിതയെ മര്‍ദ്ദിക്കുകയായിരുന്നു. അടിയേറ്റ് ബോധരഹിതയായി താഴെ വീണ സുനിതയെ പ്രതി മണ്ണെണ്ണയൊഴിച്ച് തീവച്ചു. മരണം ഉറപ്പാക്കിയ ശേഷം വീട്ടിന്റെ സെപ്ടിക് ടാങ്കിന്റെ ഒരുവശത്ത് കുഴിയെടുത്ത് അതില്‍ മറവ് ചെയ്യുകയായിരുന്നു. സംഭവം പുറത്താരും അറിഞ്ഞിരുന്നില്ല.
വട്ടപ്പാറയിലെ കോണ്‍വെന്റില്‍ താമസിച്ചു പഠിക്കുകയായിരുന്ന മക്കളെ ആഴ്ചകള്‍തോറും കാണാന്‍ വരുന്ന സുനിതയെ കാണാതായതിനെ തുടര്‍ന്ന് കന്യാസ്ത്രീകള്‍ കുട്ടികളോട് തിരക്കിയപ്പോഴാണ് കൊലപാതക രഹസ്യം പുറത്തായത്. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.
മദ്യലഹരിയിലാണ് താന്‍ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ആന്റണി പൊലീസിനോട് സമ്മതിച്ചു. കസ്റ്റഡിലായിരിക്കുമ്പോഴും പ്രതി മദ്യലഹരിയിലായിരുന്നു. ആന്റണി സംശയരോഗിയാണെന്ന് പൊലീസ് വ്യക്തമാക്കി.












Click it and Unblock the Notifications