കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

8 കമ്പനികള്‍ക്ക് നഷ്ടമായത് 43430 കോടി രൂപ

Google Oneindia Malayalam News

Sensex-Nifty
മുംബൈ: ഓഹരി വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് ഒരാഴ്ച കൊണ്ട് എട്ട് ബ്ലുചിപ്പ് കമ്പനികള്‍ക്ക് നഷ്ടമായത് 43430 കോടി രൂപ. ഓഹരി മൂല്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കമ്പനികളാണിവ. അതുകൊണ്ട് തന്നെ തിങ്കളാഴ്ച ഏറെ ആശങ്കയോടെയായിരിക്കും വിപണി തുറക്കുക. അമേരിക്കന്‍ ഓഹരി വിപണിയില്‍ നിന്നും അനുകൂല സൂചനകള്‍ ലഭിക്കാത്തതിനാല്‍ വരും ദിവസങ്ങളിലും ഈ ചാഞ്ചാട്ടം തുടരാനാണ് സാധ്യത. മൂന്നാം പാദഫലം പുറത്തുവരുന്നതോടു കൂടി ഓഹരി വിപണി വീണ്ടും സജീമായേക്കും.

റിലയന്‍സ്, ടിസിഎസ്, സിഐഎല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, എന്‍ടിപിസി, ഐടിസി, ഭാരതി കമ്പനികളുടെ നഷ്ടമാണ് ഓഹരി വിപണിയെ കൂപ്പുകുത്തിച്ചത്. രൂപയുടെ മൂല്യത്തിലുണ്ടായ കുറവാണ് കമ്പനികള്‍ക്ക് തിരിച്ചടിയായത്. വെള്ളിയാഴ്ച സെന്‍സെക്‌സ് 769.41 പോയിന്റും നിഫ്റ്റി 234.45 പോയിന്റുമാണ് താഴേക്കിറങ്ങിയത്.

എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി എന്നീ കമ്പനികളിലെ വിദേശനിക്ഷേപത്തിലാണ് വന്‍തോതില്‍ കുറവ് സംഭവിക്കുന്നത്. ഡോളറിന്റെ മൂല്യത്തിലുള്ള വര്‍ധനവ് മുതലാക്കാന്‍ വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ വന്‍തോതില്‍ വിറ്റൊഴിക്കല്‍ നടത്തി കൊണ്ടിരിക്കുകയാണ്. ഇതിന് ആനുപാതികമായി വിദേശനിക്ഷേപം കൊണ്ടുവരാന്‍ കഴിയാത്തത് രാജ്യത്തെ സാമ്പത്തിക മേഖലയെ തളര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

ഇറക്കുമതിയിലും കയറ്റുമതിയിലും ഉള്ള വലിയ വ്യത്യാസം ഡോളറിനുള്ള ഡിമാന്റ് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ പ്രഖ്യാപിക്കാനിടയുണ്ട്.

English summary
Top 8 blue-chip cos lose Rs 43,430 cr in market cap
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X