കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1991ലെ സാന്പത്തികപ്രതിസന്ധി ആവര്‍ത്തിയ്ക്കില്ല?

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ഇന്ത്യ 1991 ലേതിന് സമാനമായ സാമ്പത്തിക പ്രതിസന്ധി ആവര്‍ത്തിയ്ക്കാനിടയില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവാണ് കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ടത്. 62 എന്ന പ്രതിരോധ നിരക്കിലേക്ക് താഴ്ന്ന ശേഷം വീണ്ടും 61 ലേക്ക് തിരിച്ചെത്തിയിരുന്നു. ആഗോള വത്കക്കരണത്തിന്റെ ഫലമായി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഏറെ നഷ്ടങ്ങളുണ്ടാക്കിയ വര്‍ഷമായിരുന്നു 1991. ഇപ്പോഴത്തെ നില തുടര്‍ന്നാര്‍ രാജ്യം വീണ്ടും 1991 ലെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ അത്തരമൊരു അവസ്ഥയ്ക്കുള്ള സാഹചര്യമില്ലെന്നും ഇന്ത്യയുടെ കരുതല്‍ വിദേശ നാണ്യ നിക്ഷേപത്തിന്റെ നിരക്ക് ആറ് മുതല്‍ ഏഴ് മാസം വരെ നിലനില്‍ക്കുമെന്നാണ് പ്രധാന മന്ത്രി പറയുന്നത്.

Manmohan Singh

1991 ല്‍ ഇന്ത്യയുടെ കരുതല്‍ വിദേശനാണ്യ നിക്ഷേപം വെറും പതിനഞ്ച് ദിവസത്തേയ്ക്ക് കൂടി മാത്രമേ അവശേഷിച്ചിരുന്നുള്ളൂവെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. സ്വര്‍ണത്തിന്റെ ഇറക്കുമതി കൂടുന്നത് കൊണ്ടാണ് രാജ്യത്തെ കറന്റ് അക്കൗണ്ട് കമ്മി ഇപ്പോഴും ഉയര്‍ന്ന നിരക്കില്‍ തന്നെ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ ഓഹരി വിപണികളും കനത്ത നഷ്ടത്തിലായിരുന്നു.

ഡോളറിന്റെ ഡിമാന്റ് കുറയ്ക്കന്നതില്‍ റിസര്‍വ് ബാങ്കും സര്‍ക്കാരും പരാജയപ്പെട്ട അവസ്ഥയിലാണ്. നാല് വര്‍ഷത്തിനിടയില്‍ ഏറ്റവും വലിയ ഇടിവാണ് ആഗസ്റ്റ് 16 ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേരിട്ടത്. ഒരു ദിവസം കൊണ്ട് നിക്ഷേപകര്‍ക്ക് നഷ്ടമായത് ഏതാണ്ട് 2.2 ലക്ഷം കോടി രൂപ.

ഈ ഒരു സാഹചര്യത്തിലാണ് സാമ്പത്തിക പ്രതിസന്ധി ആവര്‍ത്തിയ്ക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞത്. റിസര്‍വ്വ് ബാങ്ക് ഹിസ്റ്ററി-ലുക്കിംഗ് ബാക്ക് ആന്റ് ലുക്കിംഗ് എഹെഡ് എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിയ്ക്കുകയായിരുന്നു പ്രധാനമന്ത്രി.

English summary
Prime Minister Manmohan Singh today ruled out the possibility of India witnessing a repeat of the 1991 balance of payments crisis and also reversing the path to globalisation of the economy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X