കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമ്യൂണിസ്റ്റ് ചുവപ്പിനോട് മമതയ്ക്ക് അലര്‍ജി?

  • By Meera Balan
Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്ക് ചുവപ്പ് കാണുന്നതേ അലര്‍ജിയാണ്. ബംഗാളില്‍ അധികാരത്തിലെത്തിയതിന് ശേഷം കമ്യൂണിസ്റ്റ് ചുവപ്പിനോടുള്ള മമതയുടെ വെറുപ്പ് അല്‍പ്പം കൂടി വര്‍ദ്ധിച്ചതെയുള്ളൂ. ചുവപ്പ് നിറത്തിലുള്ള കെട്ടിടങ്ങളാകട്ടെ മറ്റ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വസ്തുക്കളാകട്ടെ അവയെ പെയിന്റടിച്ച് പച്ചനിറത്തിലോ നീല നിറത്തിലോ ആക്കി മാറ്റുന്നതാണ് മമത ബാനര്‍ജിയുടെ മുഖ്യവിനോദം. ഇപ്പോള്‍ ഇതാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ചിട്ടുള്ള ഔദ്യോഗിക വാഹനങ്ങളുടെ ബീക്കണ്‍ പച്ചനിറത്തിലുള്ളതാക്കി മാറ്റാനാണ് മമത സര്‍ക്കാരിന്റെ നീക്കം. നിലവില്‍ ബീക്കണ്‍ ലൈറ്റുകളുടെ നിറം ചുവപ്പാണ്.

Mamta

പശ്ചിമ ബംഗാളിന്റെ ചുവപ്പ് നിറത്തെ പാടെ മായ്ച്ച് കളഞ്ഞ് പുതിയ നിറങ്ങള്‍ ചാര്‍ത്താനുള്ള നീക്കത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് നീക്കം. ഇതിനായി പല സര്‍ക്കാര്‍ മന്ദിരങ്ങളുടേയും നിറം ഇവര്‍ ഇതിനോടകം തന്നെ നീലയോ പച്ചയോ ആക്കി മാറ്റിയിരുന്നു. ആളുകള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന നിറമാണ് ചുവപ്പെന്നും എന്നാല്‍ പച്ചയും നീലയും ആളുകള്‍ക്ക് സന്തോഷവും സമാധാനവും പകരുന്ന നിറങ്ങളാണെന്ന് പശ്ചിമബംഗാള്‍ മന്ത്രി മദന്‍ മിത്ര പറഞ്ഞു.

കണ്ണുകള്‍ക്ക് അസ്വസ്തത അനുഭവപ്പെടുമ്പോള്‍ ഒന്നുകില്‍ ആകശത്തേയ്‌ക്കോ പച്ചനിറമുള്ള വസ്തുക്കളിലേയ്‌ക്കോ അല്‍പ്പനേരം നോക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിയ്ക്കുമെന്നും കണ്ണുകള്‍ക്ക് ഉന്മേഷം പകരുന്നതിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. അതിനാല്‍ തന്നെ ചുവപ്പ് പോലുള്ള നിറങ്ങള്‍ പരമാവധി ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന പൊതുപരിപാടികളും വിരുന്നുകളിലും ചുവപ്പ് നിറത്തിലുള്ള വസ്തുക്കള്‍ ഉപയോഗിയ്ക്കാറില്ല.

English summary
For West Bengal Chief Minister and Trinamool Congress chief Mamata Banerjee, no colour invites her ire as much as red, for its association with the Left front
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X