Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഗൃഹലക്ഷ്മി' എഡിറ്റര്‍ ഇനി ഭിക്ഷ എടുക്കേണ്ട

മുംബൈ: പ്രമുഖ മറാത്തി പ്രസിദ്ധീകരണമായ 'ഗൃഹലക്ഷ്മി'യുടെ മുന്‍ എഡിറ്റര്‍ സുനിത നായിക്കിന് ഇനി തെരുവില്‍ കഴിയേണ്ട. സുനിതയേയും അവരുടെ പ്രിയപ്പെട്ട പോമറേനിയന്‍ പട്ടി സാഷിയേയും ഏറ്റെടുക്കാന്‍ തയ്യാറായി നല്ല ശമരിയക്കാരായ മുംബൈ ദമ്പതിമാരെത്തി. ഗ്രിഗറി-ക്രിസ്റ്റീന ദന്പതിമാരാണ് സുനിതയേയും സാഷിയേയും ഏറ്റെടുക്കാന്‍ തയ്യാറായി എത്തിയിട്ടുള്ളത്.

ലക്ഷാധിപതിയും പത്രപ്രവര്‍ത്തകയും ആയിരുന്ന സുനിത നായിക് അപ്രതീക്ഷിതമായാണ് തെരുവിലെത്തിയത്.ഗൃഹലക്ഷ്മിയിലെ എഡിറ്റര്‍ ജോലിക്ക് ശേഷം അല്‍പം റിയല്‍ എസ്റ്റേറ്റ് കളിച്ചതാണ് അവരുടെ ജീവിതത്തെ ഇങ്ങനെ ആക്കിയത്. വന്‍ നഷ്ടം നേരിട്ടപ്പോള്‍ സ്വന്തമായുണ്ടായിരുന്ന രണ്ട് ഫ്‌ലാറ്റുകളും ഒരു ബംഗ്ലാവും രണ്ട് കാറുകളും വില്‍ക്കേണ്ടി വന്നു.

Sunita Naik

കയ്യില്‍ ബാക്കിയായ പണം കൊണ്ട് താനെയില്‍ ഒരു വീട് വാടകക്കെടുത്ത് താമസിക്കുകയായിരുന്നു. ഒടുവില്‍ അക്കൗണ്ടില്‍ ബാക്കിയുണ്ടായിരുന്ന പണം ജോലിക്കാരി വസൂലാക്കിയപ്പോള്‍ സുനിത തെരുവിലുമായി. ആരാം നഗര്‍ ഗുരുദ്വാരക്കടുത്ത തെരുവിലാണ് ഇത്രയും നാള്‍ സുനിത കഴിഞ്ഞത്. ഭക്ഷണം ഗുരുദ്വാരയില്‍ നിന്ന് കിട്ടും .കൂട്ടിന് തന്റെ പ്രിയപ്പെട്ട പട്ടി സാഷ മാത്രം.

മുംബൈയിലെ ഒരു പ്രാദേശി പത്രത്തില്‍ വന്ന വാര്‍ത്ത കണ്ടിട്ടാണ് ഗ്രിഗറി-ക്രിസ്റ്റീന ദമ്പതികള്‍ സുനിത നായിക്കിനെ പറ്റി അറിയുന്നത്. വാര്‍ത്ത വന്നതോടെ പലരും സഹായ ഹസ്തവുമായി എത്തിയെങ്കിലും സാഷയെ കൂട്ടാന്‍ എല്ലാവര്‍ക്കും മടിയായിരുന്നു. സാഷയില്ലാതെ താന്‍ എങ്ങോട്ടുമില്ലെന്ന് സുനിതയും വാശിപിടിച്ചു.

ഗ്രിഗറിക്കും ക്രിസ്റ്റീനക്കും സാഷ ഒരു പ്രശ്‌നമേ അല്ല. സുനിതയെ ഏറ്റെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ അവര്‍ സാഷയേയും ഏറ്റെടുക്കാന്‍ ഉറപ്പിച്ചിരുന്നു. വീട്ടില്‍ പത്ത് പട്ടികളെ വളര്‍ത്തുന്ന ഗ്രിഗറി-ക്രിസ്റ്റീന ദമ്പതികള്‍ക്ക് ഒരു പോമറേനിയനെ കൂടി വളര്‍ത്താന്‍ ഒരു ബുദ്ധിമുട്ടുമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+