• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പത്രപ്രവര്‍ത്തക യൂണിയന്‍ തിരഞ്ഞെടുപ്പ് ചൂടില്‍

  • By അമീര്‍ അലി
തിരുവനന്തപുരം: കേരളത്തിലെ മറ്റേത് തൊഴിലാളി സംഘടനകളില്‍ നിന്നും വിഭിന്നമായ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരഞ്ഞെടുപ്പിന്‍റെ ചൂടിലേക്ക്. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആഭിമുഖ്യം പുലര്‍ത്താത്ത സംഘടയുടെ പുതിയ ഭാരവാഹികളെ 2013 ആഗസ്റ്റ് 24 ന് തിരഞ്ഞെടുക്കും.

പത്ര ജീവനക്കാര്‍ക്കുള്ള വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടും മിക്ക മാധ്യമസ്ഥാപനങ്ങളും നടപ്പാക്കിയിട്ടില്ല. ഇതിന് വേണ്ടിയുള്ള പോരാട്ടങ്ങള്‍ തുടങ്ങിവച്ചെങ്കിവും എവിടേയും എത്തിയിട്ടില്ല. പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുമ്പോഴും ഇത് തന്നെയാകും പ്രധാന ചര്‍ച്ചാവിഷയം.

രണ്ട് വര്‍ഷം കൂടുമ്പോഴാണ് സംഘടനയില്‍ തിരഞ്ഞെടുപ്പ് നടക്കുക. കഴിഞ്ഞ രണ്ട് തവണയും തിരഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തിലൂടെയായിരുന്നു സംസ്ഥാന പ്രസിഡന്റിനേയും ജനറല്‍ സെക്രട്ടറിടേയും തിരഞ്ഞെടുത്തത്.എന്നാല്‍ ഇത്തവണ സമവായമില്ലാത്ത മത്സരങ്ങള്‍ക്കാണ് പത്രപ്രവര്‍ത്തക യൂണിയന്‍ സാക്ഷിയാവുക.

ദേശാഭിമാനിയില്‍ നിന്നുള്ള പ്രേംനാഥ് എന്ന പത്രപ്രവര്‍ത്തകനാണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മുന്നിലുള്ളത്. സിറാജ് ദിനപ്പത്രത്തിലെ ഷംസുദ്ദീന്‍ ആണ് എതിര്‍ സ്ഥാനാര്‍ത്ഥി.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് കടുത്ത മത്സരം നടക്കുന്നത്. മാധ്യമം ദിനപ്പത്രത്തില്‍ നിന്നാണ് രണ്ട് സ്ഥാനാര്‍ത്ഥികളും എന്നതാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തിന്റെ പ്രത്യേകത.

അറിയപ്പെടുന്ന പത്രപ്രവര്‍ത്ത യൂണിയന്‍ പ്രവര്‍ത്തകനായ എന്‍ പത്മനാഭന്‍ ആണ് ഒരു സ്ഥാനാര്‍ത്ഥി. എന്നാല്‍ ഇദ്ദേഹം മാധ്യമത്തിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി അല്ല. അബ്ദുള്‍ ഗഫൂര്‍ എന്ന മറ്റൊരാളാണ് മാധ്യമം മുന്നോട്ട് വക്കുന്ന ഔദ്യോഗിക സ്ഥാനാര്‍ത്ഥി.

മാതൃഭൂമി, മനോരമ തുടങ്ങിയ മുന്‍നിര പത്രങ്ങളില്‍ നിന്ന് ഇത്തവണ സംസ്ഥാന നേതൃത്വത്തിലെ താക്കോല്‍ സ്ഥാനത്തേക്ക് ആരും ഇല്ല എന്നതും ശ്രദ്ധേയമാണ്. മാതൃഭൂമിയുടെ കൊച്ചിയിലെ വാണിജ്യ വിഭാഗം അസിസ്റ്റന്റ് എഡിറ്ററായ സുധാകരന്‍ പിള്ള പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. പക്ഷേ പിന്നീട് പിന്‍ വലിക്കുകയാണ് ഉണ്ടായത്.

ജസ്റ്റിസ് മജീദിയ കമ്മീഷന്‍ മുന്നോട്ട് വച്ച വേജ് ബോര്‍ഡ് നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ വിവിധ സമര പരിപാടികള്‍ നടന്നിരുന്നു. ഇതിന്റെ ഭാഗമായി പ്രമുഖ പത്രങ്ങളുടെ പ്രധാന ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണകള്‍ നടത്തി. മാതൃഭൂമി ദിനപത്രത്തിന്റെ കോഴിക്കോട് ഓഫീസിന് മുന്നിലും ധര്‍ണ നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നെന്നോണം മാതൃഭൂമിയില്‍ വ്യാപകമായി സ്ഥലം മാറ്റങ്ങളും പിരിച്ചുവിടലും ഒക്കെ നടന്നിരുന്നു. ഈ വിഷയത്തില്‍ മാതൃഭൂമിയിലെ മാധ്യമ പ്രവര്‍ത്തകര്‍ തന്നെ രണ്ട് ചേരിയിലാണ്. ഈ സാഹചര്യത്തിലാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് മാതൃഭൂമി പ്രതിനിധി പിന്‍മാറിയതെന്ന് ആരോപണമുണ്ട്.

കഴിഞ്ഞ കുറച്ചുനാളുകളായി വേജ് ബോര്‍ഡും മാതൃഭൂമി മാനേജ്‌മെന്റിന്റെ പ്രതികാര നടപടികളും ആയിരുന്നു പത്രപ്രവര്‍ത്തക യൂണിയനിലെ പ്രധാന ചര്‍ച്ച. മാതൃഭൂമിയിലെ പ്രശ്‌നങ്ങളില്‍ സംഘടന ശരിയായ സമയത്ത് ശരിയായ രീതിയില്‍ ഇടപെട്ടിട്ടില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കൂടാതെ വേജ് ബോര്‍ഡ് നടപ്പിലാക്കുന്ന കാര്യത്തില്‍ സംസ്ഥാനത്തെ മാധ്യമ മുതലാളിമാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ സംഘടനക്ക് കഴിഞ്ഞില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു.

വ്യക്തമായ രാഷ്ട്രീയ പിന്‍ബലം ഇല്ലാത്തതാണ് പത്രപ്രവര്‍ത്തക യൂണിയന്റെ ഏറ്റവും വലിയ ദൗര്‍ബല്യമെന്നും ആരോപണമുണ്ട്. യൂണിയന്‍ നേതാക്കള്‍ പത്രമുതലാളിമാര്‍ക്ക് വഴിപ്പെട്ട് സമരങ്ങളില്‍ വീട്ടുവീഴ്ച ചെയ്യുന്നുവെന്നും ആരോപണമുണ്ട്.

ആഗസ്റ്റ് 24 ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാന സമിതിയിലേക്കുള്ള 30 അംഗങ്ങളേയും തിരഞ്ഞെടുക്കും. ഇത് കൂടാതെ വിവിധ ബോര്‍ഡുകളില്‍ നിന്നുള്ള നോമിനേറ്റഡ് അംഗങ്ങളും, പ്രസ് ക്ലബ്ബുകളുടെ ഭാരവാഹികളും സംസ്ഥാന സമിതിയില്‍ അംഗങ്ങളാകും.

ജില്ലകളിലെ പ്രസ് ക്ലബ്ബുകളിലും ഇത്തവണ ശക്തമായ മത്സരങ്ങളാണ് നടക്കുക എന്നറിയുന്നു. സമവായങ്ങളില്ലാതെ ആശങ്ങള്‍ക്കായിരിക്കും ഇത്തവണ പത്രപ്രവര്‍ത്തക യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മുന്‍തൂക്കമെന്നും വിലയിരുത്തപ്പെടുന്നു.

English summary
The Kerala Union of Working Journalists will elect their next office bearers on August 24 .

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more